Skip to content
Kerala

ഷാഫി പോകുന്നിടത്തെല്ലാം വര്‍ഗീയ ധ്രുവികരണം നടന്നു, വർഗീയ ആരോപണവുമായി ആന്റോ അഗസ്റ്റിന്‍

കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിനെതിരെ ആരോപണവുമായി റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ രംഗത്ത്. ഷാഫി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിടത്തെല്ലാം മുസ്ലിം ഏകീകരണം നടന്നു എന്നാണ് ആന്റോയുടെ ആരോപണം. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തിയാണ് ആന്റോ അഗസ്റ്റിന്‍ ആരോപ

N

News Desk

Published on: 13 Apr 2026, 4:06 pm

ഷാഫി പോകുന്നിടത്തെല്ലാം വര്‍ഗീയ  ധ്രുവികരണം നടന്നു, വർഗീയ ആരോപണവുമായി ആന്റോ അഗസ്റ്റിന്‍

കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിനെതിരെ ആരോപണവുമായി റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ രംഗത്ത്. ഷാഫി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിടത്തെല്ലാം മുസ്ലിം ഏകീകരണം നടന്നു എന്നാണ് ആന്റോയുടെ ആരോപണം. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തിയാണ് ആന്റോ അഗസ്റ്റിന്‍ ആരോപണമുന്നയിക്കുന്നത്.

വി.ഡി. സതീശനും സമുദായ നേതാക്കളായ സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവരും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഷാഫിക്കെതിരായ പരാമര്‍ശം ഉണ്ടായത്. ഷാഫി പറമ്പില്‍ 60 മണ്ഡലങ്ങളില്‍ ഓടിനടന്ന് പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം പോകുന്നയിടങ്ങളില്‍ മുസ്ലിം ഏകീകരണം നടക്കുന്നുണ്ടെന്നുമായിരുന്നു ആന്റോയുടെ ആരോപണം.

ഷാഫി എത്തുന്നയിടങ്ങളില്‍ ഒരു വിഭാഗത്തിന്റെ ഏകീകരണം നടക്കുമ്പോള്‍ സ്വാഭാവികമായും മറുഭാഗത്ത് ഹിന്ദു ഏകീകരണം സംഭവിക്കുന്നുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ചര്‍ച്ചയില്‍ പറഞ്ഞു. എന്നാല്‍ ആന്റോയുടെ ഈ പ്രസ്താവനയക്കെതിരെ ചര്‍ച്ചയില്‍ പങ്കെടുത്ത അരുണ്‍ കുമാര്‍ അടക്കമുള്ള സഹപാനലിസ്റ്റുകള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

ഒരു ജനപ്രതിനിധിയുടെ പേരെടുത്ത് പറഞ്ഞ് ഇത്തരം വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. പ്രചാരണത്തെ സാമുദായികമായി വേര്‍തിരിച്ചു കാണുന്നതിലെ അപകടവും അവര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. സഹപാനലിസ്റ്റുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ തന്റെ പ്രസ്താവനയില്‍ ആന്റോ അഗസ്റ്റിന്‍ തിരുത്തല്‍ വരുത്തി.

ഷാഫി പറമ്പില്‍ പോകുന്നയിടങ്ങളില്‍ മുസ്ലിം ഏകീകരണം നടക്കുന്നു എന്നത് തന്റെ വ്യക്തിപരമായ പ്രസ്താവനയല്ലെന്നും, മറിച്ച് അത്തരമൊരു ‘പ്രതീതി’ അവിടെ സൃഷ്ടിക്കപ്പെടുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ആന്റോ നല്‍കിയ വിശദീകരണം. എങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ വര്‍ഗീയമായി വിലയിരുത്തിയ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്.

Related Stories