വിവാദങ്ങള്‍ക്കിടെ ജമാഅത്തെ ഇസ്ലാമി വേദിയില്‍ മന്ത്രി വി. അബ്ദുറഹ്മാന്
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ ഇടതുപക്ഷം രാഷ്ട്രീയമായി കടന്നാക്രമിക്കുന്നതിനിടെ, ജമാഅത്തെ ഇസ്ലാമി വേദിയില്‍ ഉദ്ഘാടകനായി എത്തി മന്ത്രി വി. അബ്ദുറഹ്മാന്. മലപ്പുറം താനൂര്‍ പുത്തന്‍തെരുവില്‍ നടന്ന ‘ബൈത്തുസക്കാത്ത്’ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി. ആരിഫ

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ ഇടതുപക്ഷം രാഷ്ട്രീയമായി കടന്നാക്രമിക്കുന്നതിനിടെ, ജമാഅത്തെ ഇസ്ലാമി വേദിയില്‍ ഉദ്ഘാടകനായി എത്തി മന്ത്രി വി. അബ്ദുറഹ്മാന്. മലപ്പുറം താനൂര്‍ പുത്തന്‍തെരുവില്‍ നടന്ന ‘ബൈത്തുസക്കാത്ത്’ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി. ആരിഫലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയിലിരിക്കെയാണ് മന്ത്രിയുടെ സാന്നിധ്യം ശ്രദ്ധേയമായത്.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വേദിയില്‍ മന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്റെയും പ്രതിപക്ഷ നേതാവിന്റെയും ബന്ധത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രൂക്ഷമായി വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് ഇടതുമുന്നണിയിലെ മന്ത്രി തന്നെ പ്രസ്ഥാനത്തിന്റെ വേദിയിലെത്തിയത്.
സിപിഎമ്മിന് മൗനം
അതെസമയം ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒരു മടിയുമില്ലെന്ന് ഇന്നു രാവിലെ പോലും ആക്ഷേപം ഉന്നയിച്ച എം.വി. ഗോവിന്ദന്, മന്ത്രി വി. അബ്ദുറഹ്മാന്റെ പങ്കാളിത്തത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. സവര്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ പോയി നമസ്കരിക്കുന്ന സതീശന് ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ സ്വന്തം മുന്നണിയിലെ മന്ത്രിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം മൗനം പാലിച്ചു.
നേരത്തെ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശങ്ങള്‍ക്കെതിരെയും മന്ത്രി വി. അബ്ദുറഹ്മാന് ശക്തമായി പ്രതികരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും കടന്നാക്രമിക്കുന്ന എല്‍ഡിഎഫ് രാഷ്ട്രീയ തന്ത്രങ്ങള്‍ക്കിടെ മന്ത്രിയുടെ ഈ നീക്കം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
