Skip to content
Kerala

മര്‍കസ് നോളജ് സിറ്റിയില്‍ സ്ത്രീകള്‍ക്കൊപ്പം വേദി പങ്കിട്ട് കാന്തപുരവും മകനും, ചിത്രങ്ങള്‍ പുറത്ത്

കോഴിക്കോട്: നബിദിന റാലികളിലെ പെണ്‍കുട്ടികളുടെ പങ്കാളിത്തത്തെ വിമര്‍ശിച്ചും സ്ത്രീകളുടെ പൊതുരംഗപ്രവേശത്തെ എതിര്‍ത്തും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസ്താവനകള്‍ വന്‍ വിവാദമായ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറ

N

News Desk

Published on: 31 Aug 2026, 3:05 pm

മര്‍കസ് നോളജ് സിറ്റിയില്‍ സ്ത്രീകള്‍ക്കൊപ്പം വേദി പങ്കിട്ട് കാന്തപുരവും മകനും, ചിത്രങ്ങള്‍ പുറത്ത്

കോഴിക്കോട്: നബിദിന റാലികളിലെ പെണ്‍കുട്ടികളുടെ പങ്കാളിത്തത്തെ വിമര്‍ശിച്ചും സ്ത്രീകളുടെ പൊതുരംഗപ്രവേശത്തെ എതിര്‍ത്തും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസ്താവനകള്‍ വന്‍ വിവാദമായ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത്. സ്ത്രീകള്‍ പൊതുവേദികളില്‍ എത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന കാന്തപുരം, വനിതാ നേതാക്കളോടൊപ്പം വേദി പങ്കിടുന്നതിന്റെയും അവരുടെ സ്ഥാപനങ്ങളിലെ പരിപാടികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിന്റെയും തെളിവുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ വനിതാ നേതാക്കള്‍ക്കൊപ്പമുള്ള മുന്‍നിരയില്‍ കാന്തപുരം ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. 2022ല്‍ നടന്ന ഈ പരിപാടിയില്‍ സ്ത്രീകള്‍ പ്രസംഗിക്കുകയും സദസ്സില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ സംഘാടകർ പുറത്ത് വിട്ടിരുന്നില്ല.

കൂടാതെ, കാന്തപുരത്തിന്റെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരി സ്ത്രീകള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നബിദിന റാലികളില്‍ പെണ്‍കുട്ടികള്‍ പങ്കെടുത്തതിനെതിരെ കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികളെ റോഡിലോ സ്റ്റേജിലോ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലുറച്ചുനിന്ന ഇവര്‍, സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് മതവിരുദ്ധമാണെന്നും അവര്‍ വീടുകളില്‍ കഴിയുകയാണ് വേണ്ടതെന്നും തുടര്‍ന്നു വിശദീകരിച്ചിരുന്നു. മന്ത്രി ബിന്ദുകൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു.

സ്വന്തം സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കും പോലും പാലിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് കാന്തപുരവും സമസ്തയും പൊതുസമൂഹത്തോട് ആഹ്വാനം ചെയ്യുന്നതെന്നാണ് പ്രധാന വിമര്‍ശനം. പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കാത്ത വിലക്കുകള്‍ ഉപദേശിക്കുന്നതിലെ വൈരുധ്യത്തെ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും കാന്തപുരത്തിനും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Related Stories