വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം: ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രവർത്തകന്റെ പ്രതിഷേധം
കോട്ടയം: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ പ്രതിഷേധ രംഗത്ത്. കോട്ടയം കടുത്തുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ചാണ് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്.

കോട്ടയം: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ പ്രതിഷേധ രംഗത്ത്. കോട്ടയം കടുത്തുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ചാണ് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. സതീശനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്നുണ്ട്.
വി.ഡി സതീശന് അനുകൂലമായി ഇന്നും വിവിധ ജില്ലകളിൽ പ്രവർത്തകർ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. ജനകീയ മുഖമുള്ള നേതാവിനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് തെരുവിലിറങ്ങിയ പ്രവർത്തകരുടെ പ്രധാന ആവശ്യം. എന്നാൽ എം.എൽ.എമാർക്കിടയിലെ പിന്തുണ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ എം.എൽ.എമാരുടെ നിലപാട് വ്യക്തമാക്കുന്ന രേഖകൾ ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടു. എ.ഐ.സി.സി നിരീക്ഷകരുടെ പക്കലുള്ള രേഖകൾ പ്രകാരം കെ.സി വേണുഗോപാലിനാണ് വലിയ പിന്തുണയുള്ളത്. 63 കോൺഗ്രസ് എം.എൽ.എമാരിൽ 47 പേർ കെ.സിയുടെ പേര് നിർദേശിച്ചതായാണ് റിപ്പോർട്ട്. ടി. സിദ്ദീഖ്, സന്ദീപ് വാര്യർ തുടങ്ങിയ നേതാക്കൾ വേണുഗോപാലിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് എട്ട് എം.എൽ.എമാരുടെയും വി.ഡി സതീശന് ആറ് എം.എൽ.എമാരുടെയും പിന്തുണ മാത്രമേയുള്ളൂവെന്നാണ് പുറത്തുവന്ന ചിത്രം സൂചിപ്പിക്കുന്നത്. ഐ.സി ബാലകൃഷ്ണൻ ചെന്നിത്തലയെയും വേണുഗോപാലിനെയും ഒരേപോലെ പിന്തുണച്ചതായും രേഖകളിൽ കാണാം. എ.ഐ.സി.സി നിയോഗിച്ച പ്രത്യേക സംഘം ജനപിന്തുണ കൂടി വിലയിരുത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
