ആകെ നാറി, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കും; പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ പാർട്ടി തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കെപിസിസി അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ നടപടി വിവരം അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ പാർട്ടി തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കെപിസിസി അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ നടപടി വിവരം അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്നലെ കെപിസിസി നേതാക്കളുമായി വിഷയം ചർച്ച ചെയ്തിരുന്നു. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ന് തന്നെ എത്തണമെന്ന് അദ്ദേഹം സംസ്ഥാന നേതൃത്വത്തിന് കർശന നിർദേശം നൽകി.
വ്യക്തിയെന്ന നിലയിൽ രാഹുൽ ചെയ്ത കാര്യങ്ങളുടെ ബാധ്യത പാർട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതികൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാഹുൽ പാർട്ടിയിൽ തുടരുന്നതിൽ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്ക് കടുത്ത അതൃപ്തിയാണുള്ളത്.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഹുലിന്റെ സാന്നിധ്യം പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. പ്രതിച്ഛായ മോശമാകാതിരിക്കാനും തിരഞ്ഞെടുപ്പുകളെ ബാധിക്കാതിരിക്കാനും കടുത്ത നടപടി അനിവാര്യമാണെന്ന നിഗമനത്തിലാണ് പാർട്ടി എത്തിച്ചേർന്നിരിക്കുന്നത്.
മുതിർന്ന നേതാവ് കെ. മുരളീധരൻ രാഹുലിനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. രാഹുലിനെതിരെ ‘ബ്രഹ്മാസ്ത്രം’ പ്രയോഗിക്കുമെന്നും ‘പുകഞ്ഞ കൊള്ളി’ പുറത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ സൂചനകൾ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ അച്ചടക്ക നടപടിയിലേക്ക് പാർട്ടി നീങ്ങുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
