രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; വിശദീകരണം തൃപ്തികരമല്ലെങ്കിൽ പുറത്താക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. അടുത്തിടെ ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളെ തുടർന്നാണ് പാർട്ടിയുടെ ഈ കടുത്ത നടപടി. രാഹുലിനോട് വിശദീകരണം തേടുമെന്നും, അത് തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതടക

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. അടുത്തിടെ ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളെ തുടർന്നാണ് പാർട്ടിയുടെ ഈ കടുത്ത നടപടി. രാഹുലിനോട് വിശദീകരണം തേടുമെന്നും, അത് തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു.
യുവനടി റിനി ആൻ ജോർജ്, ട്രാൻസ്-വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലുകളും മറ്റ് കോണുകളിൽ നിന്ന് ഉയർന്ന ആരോപണങ്ങളുമാണ് രാഹുലിനെതിരെ അച്ചടക്ക നടപടിക്ക് കാരണമായത്. ഈ വിഷയങ്ങൾ പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേത്തുടർന്ന് കേന്ദ്ര നേതൃത്വത്തിനും നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവച്ചത്.
സസ്പെൻഷനിലായതോടെ, സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. എന്നാൽ, അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നെങ്കിലും, നിലവിൽ സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടിയോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ രാഹുൽ പരാജയപ്പെട്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കെഎസ്‌യു യൂണിറ്റ് തലം മുതൽ പ്രവർത്തിച്ച് സംസ്ഥാന-ദേശീയ തലങ്ങളിൽ പദവികൾ വഹിച്ച് ശ്രദ്ധേയനായ യുവനേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. അടുത്തിടെ നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
