മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: ഡിസിസി അംഗം ചേന്തി അനിലിന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഷൻ
തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെ റോഡിൽ തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് നടപടിയെടുത്തത്. പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യ പ്രതിഷേധത്തിന് മ

തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെ റോഡിൽ തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് നടപടിയെടുത്തത്. പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യ പ്രതിഷേധത്തിന് മുതിർന്നതാണ് സസ്‌പെൻഷനിലേക്ക് നയിച്ചത്.
അതേസമയം, കേസിൽ ചേന്തി അനിലിനെതിരെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും, മുഖ്യമന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ചേന്തിയിൽ നടന്ന ഒരു പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി അവസാന നിമിഷം പിന്മാറിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ചേന്തി അനിൽ മുഖ്യമന്ത്രിയെ ഓഫീസിലെത്തി നേരിട്ട് പരിപാടിക്ക് ക്ഷണിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചെമ്പഴന്തി അനിലും ചേന്തി അനിലും തമ്മിലുള്ള തർക്കമാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.
വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ചേന്തി അനിലിന്റെ ഭാഗത്തുനിന്നുണ്ടായ പരസ്യമായ ഇടപെടലും പ്രകോപനവും ശരിയായില്ലെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നു. പരാതികൾ പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്നും, ഇത്തരത്തിലുള്ള പരസ്യ പ്രതിഷേധങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
