സര്‍പ്രൈസ് നീക്കവുമായി മമത ബാനര്‍ജി, കോണ്‍ഗ്രസിലേക്ക് തിരികെ പോകാന്‍ ഒരുങ്ങുന്നു
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസ് വിട്ട് നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്് മമത കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്്. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയതയ്ക്കും ആഭ്യന്തര പ്രതിസന്ധികള്‍ക്കും ഇടയിലാ

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസ് വിട്ട് നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്് മമത കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്്. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയതയ്ക്കും ആഭ്യന്തര പ്രതിസന്ധികള്‍ക്കും ഇടയിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ മമത ബാനര്‍ജിയുടെ രാഷ്ട്രീയ ഭാവിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മമത ബാനര്‍ജിക്ക് പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് കോണ്‍ഗ്രസില്‍ നിര്‍ണ്ണായകമായ ഒരു സംഘടനാ പദവി നല്കാന് രാഹുല്‍ ഗാന്ധി താല്‍പ്പര്യം പ്രകടിപ്പിച്ചതായും വിവരങ്ങളുണ്ട്. സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ ബുധനാഴ്ച നടന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു നീക്കം ചര്‍ച്ചയായത്.
തൃണമൂല്‍ കോണ്‍ഗ്രസിലെ 28 ലോക്സഭാംഗങ്ങളില്‍ 20 പേരും കാകോളി ഘോഷ് ദസ്തീദാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ രാജി ഭീഷണിയും, റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കി. പാര്‍ട്ടിയുടെ ചിഹ്നവും സ്വത്തുക്കളും സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നേക്കാവുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായുള്ള മമതയുടെ അനുരഞ്ജന നീക്കം.
അതേസമയം, കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം ഈ വാര്‍ത്തകളോട് സമ്മിശ്ര പ്രതികരണമാണ് നടത്തുന്നത്. അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെ പാര്‍ട്ടിക്കുള്ളിലേക്ക് കൊണ്ടുവരുന്നതിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മമത ബാനര്‍ജി അവസാന തീരുമാനമെടുക്കുന്നതിന് മുന്‍പായി കൂടുതല്‍ സമയം തേടിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
