പൂഞ്ഞാറില്‍ ഇറുക്കമതി സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് പ്രാദേശിക നേതൃത്വം; പി എ സലീം യുഡിഎഫിന്റെ സസ്പെന്‍സ് സ്ഥാനാര്‍ത്ഥിയാകുമോ ?
കോട്ടയം : പൂഞ്ഞാറില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ പറ്റില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ നിലപാടെടുത്തു. 2021 ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി മത്സരിച്ചപ്പോള്‍ 26,000 വോട്ടിനാണ് തോറ്റത്. 2016ല്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്കിയപ്പോഴും തോല്‍വിയായിരുന്നു ഫലം. കഴിഞ്ഞ അഞ്ച് തെ

കോട്ടയം : പൂഞ്ഞാറില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ പറ്റില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ നിലപാടെടുത്തു. 2021 ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി മത്സരിച്ചപ്പോള്‍ 26,000 വോട്ടിനാണ് തോറ്റത്. 2016ല്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്കിയപ്പോഴും തോല്‍വിയായിരുന്നു ഫലം.
കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ മൂന്നിലും യുഡിഎഫ് ഇറക്കുമതി സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്.
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് മണ്ഡലം പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ടുമാരും നിലപാടെടുത്ത് നേതൃത്വത്തോട് ആവശ്യമുന്നയിച്ച് കഴിഞ്ഞു.
ഈരാറ്റുപേട്ട കൂടി ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് പൂഞ്ഞാര്‍.
പ്രാദേശിക വികാരം മാനിക്കുകയും സാമുദായിക സംതുലിതത്വം പാലിക്കുകയും ചെയ്താല്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി എ സലീമിന് സ്ഥാനാര്‍ത്ഥിത്വം കിട്ടാനുള്ള സാധ്യത ഏറുകയാണ്.രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കന്, യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത് എന്നീ പേരുകളും പരിഗണനയിലുണ്ട്.
കോട്ടയം ജില്ലയിലെ ഒമ്പത് സീറ്റുകളില്‍ ഒരിടത്തും മുസ്ലിം സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് മത്സരിപ്പിക്കുന്നില്ല. പത്ത് ശതമാനത്തോളം ജനസംഖ്യയുള്ള മുസ്ലിംകള്ക്ക് ഒരു സീറ്റ് പോലും നല്‍കാത്തതില്‍ സമുദായ നേതൃത്വത്തിന് ശക്തമായ അമര്‍ഷമുണ്ട്. ഇത് കൂടി പരിഗണിച്ചാണ് പി എ സലീമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
