അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പൊലീസ് പ്രതി ചേർത്തു.

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന അതിക്രമത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പൊലീസ് പ്രതി ചേർത്തു. സ്റ്റേഷൻ വളപ്പിൽ പൊലീസ് വാഹനം തടഞ്ഞ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെയും പൊലീസുകാരെയും ആക്രമിച്ചെന്ന കേസിലാണ് നടപടി. കേസ് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കും.
സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്ന ശ്രീനാദേവിയുടെ പരാതിയിൽ രാജൻ ജോസഫിനെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്ത് അടൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റേഷനിൽ വെച്ച് ഇയാൾ ആക്രമിക്കപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ശ്രീനാദേവിയെ പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം നേരത്തെ സൂചന നൽകിയിരുന്നു.
സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഫെനി നൈനാൻ ഉൾപ്പെടെയുള്ളവരെയും കേസിൽ പ്രതികളാക്കും.
അതേസമയം, ആരോപണങ്ങൾ ശ്രീനാദേവി കുഞ്ഞമ്മ നിഷേധിച്ചിരുന്നു. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് സ്റ്റേഷനിൽ കയറിയതെന്നും സെല്ലിനകത്ത് പ്രവേശിച്ചിട്ടില്ലെന്നുമാണ് അവരുടെ വാദം.
Related Stories

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 2 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 2 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന് ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 2 days ago
