Skip to content
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പെൺകുട്ടി പരാതി കൈമാറിയത്. പരാതിക്കൊപ്പം ഫോൺ രേഖകളും മറ്റ് തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഈ പരാതി മുഖ്യമന്ത്രി തുടർനടപടികൾക്കായി ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന. രാഹു

N

News Desk

Published on: 27 Nov 2025, 9:38 pm

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പെൺകുട്ടി പരാതി കൈമാറിയത്. പരാതിക്കൊപ്പം ഫോൺ രേഖകളും മറ്റ് തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഈ പരാതി മുഖ്യമന്ത്രി തുടർനടപടികൾക്കായി ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.

രാഹുലിനെതിരെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അതിജീവിത പരാതിയുമായി രംഗത്തെത്തിയത്. രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റുകളും ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിരുന്നു. കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റുകളും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയുമാണ് പുറത്തുവന്നത്.

കുറേക്കാലമായി താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും, തനിക്കെതിരായ അധിക്ഷേപങ്ങളും ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അതിജീവിത വ്യക്തമാക്കി.

Related Stories