Skip to content
Kerala

മുഹമ്മദ് ഷിയാസിന് സീറ്റില്ല? ആ മോഹം പൊലിഞ്ഞു

കൊച്ചി : മുസ്ലിംലീഗിന്‍റെ കൈവശമുള്ള കളമശ്ശേരി സീറ്റ് കോണ്‍ഗ്രസ് മത്സരിക്കുന്ന കൊച്ചി സീറ്റുമായി വെച്ചുമാറില്ലെന്ന് വ്യക്തമായതോടെ എറണാകുളം ഡിസിസി പ്രസിഡണ്ടിന്‍റെ സീറ്റ് മോഹവും പൊലിഞ്ഞ സ്ഥിതിയാണ്. ക്രൈസ്തവ സഭകളുടെ സാമുദായികവാദം മൂലം കൊച്ചി, വൈപ്പിന്‍ സീറ്റുകളില്‍ ഷിയാസിന് മത്സരിക്കാന്‍ എളുപ്പമല്ല. തൃക

N

News Desk

Published on: 16 Feb 2026, 9:54 pm

മുഹമ്മദ് ഷിയാസിന് സീറ്റില്ല? ആ മോഹം പൊലിഞ്ഞു

കൊച്ചി : മുസ്ലിംലീഗിന്‍റെ കൈവശമുള്ള കളമശ്ശേരി സീറ്റ് കോണ്‍ഗ്രസ് മത്സരിക്കുന്ന കൊച്ചി സീറ്റുമായി വെച്ചുമാറില്ലെന്ന് വ്യക്തമായതോടെ എറണാകുളം ഡിസിസി പ്രസിഡണ്ടിന്‍റെ സീറ്റ് മോഹവും പൊലിഞ്ഞ സ്ഥിതിയാണ്. ക്രൈസ്തവ സഭകളുടെ സാമുദായികവാദം മൂലം കൊച്ചി, വൈപ്പിന്‍ സീറ്റുകളില്‍ ഷിയാസിന് മത്സരിക്കാന്‍ എളുപ്പമല്ല.

തൃക്കാക്കര എംഎല്‍എ ഉമാ തോമസ് മാറി നില്‍ക്കണമെന്ന പ്രവര്‍ത്തക വികാരം അതിശക്തമാണെങ്കിലും അവര്‍ കലാപമുണ്ടാക്കുമോയെന്ന ഭയമുണ്ട്. അതിനാല്‍ തൃക്കാക്കരയിലും ഷിയാസിന് സാധ്യതയില്ല. ജില്ലക്ക് പുറത്ത് അരൂരിലോ മറ്റോ ഷിയാസിനെ മത്സരിപ്പിക്കാനാകുമോ എന്ന ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

കേരളത്തിലെ ഏറ്റവും മിടുക്കനായ ഡിസിസി പ്രസിഡണ്ടാണ് മുഹമ്മദ് ഷിയാസ്. എവിടെ മത്സരിച്ചാലും വിജയിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ ആവേശം കൊള്ളുന്ന മുഹമ്മദ് ഷിയാസിനെ ഉള്‍ക്കൊളളാന്‍ സാമുദായിക വികാരമാണ് തടസമാകുന്നത്.
കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ കൊച്ചി സീറ്റില്‍ ഷിയാസിന് മത്സരിക്കാവുന്നതേയുള്ളൂ. ലത്തീന്‍ വികാരം ഉയര്‍ത്തിക്കാട്ടി സഭയും ഒരു വിഭാഗം ക്രൈസ്തവ കോണ്‍ഗ്രസ് നേതാക്കളും ഷിയാസിനെ തടസം നില്‍ക്കുകയാണ്. വരാപ്പുഴ സീറ്റിലും ലത്തീന്‍ – ഈഴവ വികാരമാണ് ഷിയാസിനെ തടയുന്നത്.

തൃക്കാക്കരയില്‍ ഉമാ തോമസിനെ മാറ്റി മത്സരിക്കാനായി ദീപ്തി മേരി വര്‍ഗീസ് കാത്തു നില്‍ക്കുകയാണ് . ഉമയെ മാറ്റിയാലും ദീപ്തിക്ക് സീറ്റ് നല്‍കാതെ ഷിയാസിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കാനാകാത്ത സ്ഥിതിയാണ്. ദീപ്തിക്ക് മേയര്‍ സ്ഥാനം തടഞ്ഞത് ഷിയാസും വി ഡി സതീശനും ചേര്‍ന്നാണെന്ന് കെ സി ഗ്രൂപ്പ് കരുതുന്നു. അതുകൊണ്ടു തന്നെ ഷിയാസിനെ വിലങ്ങായി ദീപ്തി മേരി വര്‍ഗീസും കെ സി ഗ്രൂപ്പും ശക്തമായി നിലകൊള്ളുകയാണ്.

കേരളത്തിലെ ഏറ്റവും മികച്ച ഡിസിസി പ്രസിഡണ്ടും സമര നേതാവുമായ മുഹമ്മദ് ഷിയാസിന് സീറ്റ് നല്‍കിയില്ലെങ്കില്‍ അത് എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ സാധ്യതകളെ ബാധിക്കാനിടയുണ്ട്.

Related Stories