എം.ഡി.എം.എ വിതരണം, കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ നിലമ്പൂരിൽ അറസ്റ്റിൽ
നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്നായ എം.ഡി.എം.എ വിതരണം ചെയ്ത സംഭവത്തിൽ കോളേജ് അധ്യാപകൻ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോങ്ങം അരിമ്പ്ര സ്വദേശിയും സ്വകാര്യ കോളേജ് അധ്യാപകനുമായ സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേ

നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്നായ എം.ഡി.എം.എ വിതരണം ചെയ്ത സംഭവത്തിൽ കോളേജ് അധ്യാപകൻ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോങ്ങം അരിമ്പ്ര സ്വദേശിയും സ്വകാര്യ കോളേജ് അധ്യാപകനുമായ സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ സബ് ഇൻസ്പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കേസിലെ പ്രതിയായ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവും പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോളേജ് അധ്യാപകനായ സുഹൈൽ ആണ് വിവേകിനും റീനക്കും സ്ഥിരമായി എം.ഡി.എം.എ എത്തിച്ചുനൽകുന്നതെന്ന നിർണായക വിവരം പൊലീസിന് ലഭിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ചതോടെ അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അറസ്റ്റിലായ സുഹൈൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു സ്വകാര്യ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായി ജോലി ചെയ്തു വരികയാണ്. താൻ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കുന്നയാളാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊണ്ടോട്ടി, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ വാങ്ങി വിൽപന നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
നിലമ്പൂർ ഡിവൈ.എസ്.പി കെ. റഫീക്കിന്റെ നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിലാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. നിലമ്പൂർ സ്ക്വാഡ് അംഗങ്ങളായ പി. സാബിറലി, പി. സജീഷ്, സി.കെ. സജീഷ്, എം. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
