ഫെയ്സ്ബുക്ക് പോസ്റ്റുകൾ കാണാനില്ല: മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ ‘സി.എം.ഒ കേരള’ത്തിൽ നിന്ന് പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ നേർന്നതുമായ രണ്ട് പ്രധാന പ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ ‘സി.എം.ഒ കേരള’ത്തിൽ നിന്ന് പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ നേർന്നതുമായ രണ്ട് പ്രധാന പോസ്റ്റുകളാണ് ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്.
നീക്കം ചെയ്ത പോസ്റ്റുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഏത് സാഹചര്യത്തിലാണ് അല്ലെങ്കിൽ എന്ത് കാരണത്താലാണ് ഈ ഉള്ളടക്കങ്ങൾ ഒഴിവാക്കിയതെന്ന് ഐടി നിയമപ്രകാരം വ്യക്തമാക്കി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽക്കർ ഐഎഎസ് ആണ് കേന്ദ്ര ഐടി മന്ത്രാലയത്തിന് കത്തയച്ചത്. സർക്കാർ അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
നേരത്തെയും മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടപ്പോൾ സംസ്ഥാന പോലീസ് മേധാവി മെറ്റയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും, പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന എഐ (AI) സാങ്കേതികവിദ്യാ പരിശോധനയിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്നുമാണ് അന്ന് മെറ്റ മറുപടി നൽകിയിരുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
