ഉടന്‍ യുഡിഎഫിൽ ഘടകകക്ഷിയാക്കണം; അല്ലെങ്കില്‍ അതിനനുസരിച്ചുളള നിലപാട് സ്വീകരിക്കും: സി.കെ ജാനു
താന്‍ നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ജെആർപി) യുഡിഎഫിലെ ഘടകകക്ഷിയായി ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാവ് സി.കെ ജാനു രംഗത്ത്. മുന്നണിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും ജാനു വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഘ

താന്‍ നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ജെആർപി) യുഡിഎഫിലെ ഘടകകക്ഷിയായി ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാവ് സി.കെ ജാനു രംഗത്ത്. മുന്നണിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും ജാനു വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഘടകകക്ഷിയായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായി ചർച്ചകൾ നടന്നിരുന്നു. മുന്നണിയിലെ ഒരു കക്ഷിയായി ജെആർപിയെ പരിഗണിക്കാമെന്ന് ചർച്ചയിൽ ഉറപ്പ് ലഭിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടി.
ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് വരാനുള്ള സാഹചര്യത്തെക്കുറിച്ചും സി.കെ ജാനു വിശദീകരിച്ചു.
ഇടതുപക്ഷത്തിന് വേണ്ടി വർഷങ്ങളോളം കൊടിപിടിക്കുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തവരാണ് ഒപ്പമുള്ളവർ. എന്നിട്ടും ഞങ്ങളെ മനുഷ്യരായി പരിഗണിക്കാൻ പോലും അവർ തയ്യാറായില്ല. ഇടതുപക്ഷത്തിൻ്റെ കൂലിത്തൊഴിലാളികളായി നിൽക്കാൻ ഇനി ഞങ്ങൾക്ക് സാധിക്കില്ല,” ജാനു പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സംഘടനയുടെ നിലപാട് അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുമെന്നും സി.കെ ജാനു കൂട്ടിച്ചേർത്തു. എൻഡിഎ വിട്ടതിന് ശേഷമാണ് ജെആർപി യുഡിഎഫ് പാളയത്തിലേക്ക് അടുക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
