ഗാസയിലെ വംശഹത്യ: ഇസ്രായേലിലേക്കുള്ള കല്‍ക്കരി കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊളംബിയ
ബൊഗോട്ട: ഗാസയിലെ ഇസ്രായേല്‍ അതിക്രമത്തില്‍ നിലപാട് കടുപ്പിച്ച് കൊളംബിയ. ഇസ്രായേലിലേക്ക് കല്‍ക്കരിയുമായി പോകുന്ന ഒരു കപ്പലിനെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കരുതെന്ന് കൊളംബിയന്‍ പ്രസിഡന്റ് നാവികസേനയ്ക്ക് സൈനിക ഉത്തരവ് നല്കി. ഗാസയിലെ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യയുമായി ഒരുതരത്തിലുള്ള വിട്ട

ബൊഗോട്ട: ഗാസയിലെ ഇസ്രായേല്‍ അതിക്രമത്തില്‍ നിലപാട് കടുപ്പിച്ച് കൊളംബിയ. ഇസ്രായേലിലേക്ക് കല്‍ക്കരിയുമായി പോകുന്ന ഒരു കപ്പലിനെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കരുതെന്ന് കൊളംബിയന്‍ പ്രസിഡന്റ് നാവികസേനയ്ക്ക് സൈനിക ഉത്തരവ് നല്കി. ഗാസയിലെ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യയുമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രസിഡന്റ് ഉത്തരവില്‍ സ്ഥിരീകരിച്ചു.
ഇസ്രായേലിനെതിരെ ഒരു രാജ്യം സ്വീകരിക്കുന്ന ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധങ്ങളിലൊന്നാണിത്. കൊളംബിയയുടെ നാവികസേനയ്ക്ക് നല്കിയ ഉത്തരവ് പ്രകാരം, രാജ്യത്തിന്റെ തുറമുഖങ്ങളില്‍ നിന്ന് കല്‍ക്കരിയുമായി പുറപ്പെടുന്നതോ, കൊളംബിയന്‍ സമുദ്രാതിര്‍ത്തിയിലൂടെ ഇസ്രായേലിലേക്ക് കടന്നുപോകുന്നതോ ആയ എല്ലാ കപ്പലുകള്‍ക്കും ഈ നിരോധനം ബാധകമാകും.
‘ഗാസയിലെ ജനതയെ ഇസ്രായേല്‍ വംശഹത്യയ്ക്ക് ഇരയാക്കുമ്പോള്‍ ഞങ്ങള്‍ അതിന് കൂട്ടുനില്‍ക്കില്ല. ഈ ക്രൂരതയില്‍ പങ്കാളികളാകാന്‍ ഞങ്ങള്‍ തയ്യാറല്ല,’ പ്രസിഡന്റ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേലിന്റെ പ്രധാന കല്‍ക്കരി ദാതാക്കളില്‍ ഒന്നാണ് കൊളംബിയ. ഈ തീരുമാനം ഇസ്രായേലിന്റെ ഊര്‍ജ്ജ മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഗാസ വിഷയത്തില്‍ ഇസ്രായേലിനെതിരായ അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും കൊളംബിയയുടെ ഈ ധീരമായ നടപടി കാരണമായേക്കും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
