മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കോടതി ഉത്തരവുണ്ടായാലും കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് കൂടുതൽ കടുത്ത ഉത്തരവുകൾ ഉണ്ടായാലും എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധിയിലായ ഈ കുടുംബങ്ങൾക്ക് സർക്കാർ പൂർണ സംര

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് കൂടുതൽ കടുത്ത ഉത്തരവുകൾ ഉണ്ടായാലും എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധിയിലായ ഈ കുടുംബങ്ങൾക്ക് സർക്കാർ പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിഷയത്തിൽ മുൻ സർക്കാരിന്റെ നിലപാടിനെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്നിട്ടും ഈ പ്രശ്നത്തിൽ ഒന്നു തിരിഞ്ഞുനോക്കാൻ പോലും തയാറാകാത്ത ഇടത് മുന്നണിയിലെ മുൻ മന്ത്രിമാർ ഇപ്പോൾ സമരപ്പന്തലിൽ എത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 14 തവണ ഈ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ നീക്കം നടന്നപ്പോൾ ഒപ്പം നിൽക്കാത്തവർ, പ്രതിപക്ഷത്ത് എത്തിയപ്പോൾ സമരക്കാരുടെ കൂടെ കൂടുന്നത് വലിയ വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു.ഖേൽക്കറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി മറുപടി നൽകി. ഈ നിയമനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും തികച്ചും സ്വാഭാവികമായ നടപടി മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ട്രാക്ക് റെക്കോർഡും മുൻപരിചയവുമുള്ള ഉദ്യോഗസ്ഥനായതിനാലാണ് അദ്ദേഹത്തെ നിയമിച്ചതെന്നും, മന്ത്രിസഭാ യോഗത്തിൽ രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാർ ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലുള്ളതെന്നും ചിന്തിച്ചാൽ തീരുന്ന വിവാദം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. എ.പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂർ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും അദ്ദേഹം തള്ളി. താൻ വെറും നാല് പേർക്കൊപ്പമാണ് അവിടെയെത്തിയതെന്നും തന്റെ സന്ദർശനം കാരണം മറ്റാർക്കും ദർശനം മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് മുനമ്പത്തെ രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമം നടന്നതായും വി.ഡി സതീശൻ ആരോപിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
