ഇഡി റെയ്ഡിൽ സംസ്ഥാന സർക്കാരിന് പങ്കില്ല; വന്ദേമാതരം മുഴുവൻ പാടാത്തത് നയപരമായ തീരുമാനം: മുഖ്യമന്ത്രി
നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫിന്റെ രാഷ്ട്രീയ നയത്തിനപ്പുറമുള്ള കാര്യങ്ങൾ ചെയ്യില്ലെന്നും വന്ദേമാതരം മുഴുവൻ പാടാനാവില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമുള്ള മ

നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫിന്റെ രാഷ്ട്രീയ നയത്തിനപ്പുറമുള്ള കാര്യങ്ങൾ ചെയ്യില്ലെന്നും വന്ദേമാതരം മുഴുവൻ പാടാനാവില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമുള്ള മുന്നണിയാണ് സർക്കാരിനെ നയിക്കുന്നതെന്നും, സ്വന്തം നയങ്ങൾക്കനുസരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഈ റെയ്ഡിൽ സംസ്ഥാന സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കേന്ദ്ര ഏജൻസി നേരത്തെ രജിസ്റ്റർ ചെയ്ത കേസാണെന്നും റെയ്ഡ് വിവരങ്ങൾ സംസ്ഥാന പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയ്ഡ് സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആഭ്യന്തരമന്ത്രി ഇടപെട്ടാണ് പൊലീസിനെ വിന്യസിച്ചതെന്നും, സ്ത്രീകളടങ്ങുന്ന അന്വേഷണസംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
പുതിയൊരു യുഗത്തിലേക്കാണ് കേരളം കടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും അഞ്ച് ഇന്ദിരാ ഗ്യാരന്റികളും സർക്കാർ നടപ്പിലാക്കും. ഇതിൽ രണ്ടെണ്ണത്തിൽ ഇതിനകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും ബാക്കിയുള്ളവ സാമ്പത്തിക വശങ്ങൾ പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന്റെ നയങ്ങളല്ല പുതിയ സർക്കാർ നടപ്പാക്കുന്നതെന്നും ജനവിധി മാനിച്ചുള്ള നയപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദ വികസന ഫണ്ടിങ് ഏജൻസിയായ കിഫ്ബിയെക്കുറിച്ച് (KIIFB) വിശദമായി പഠിക്കാൻ സർക്കാർ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. ഇതിനൊപ്പം കേരളത്തെ വലിയൊരു തുറമുഖ നഗരമാക്കാനും സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുമുള്ള സ്വപ്ന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും, ലഹരിമാഫിയക്കെതിരെയും സഹകരണ മേഖലയിലെ തട്ടിപ്പുകൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
