മുഖ്യമന്ത്രിയുടെ ഓഫീസിനെ ‘വിറ്റ്’ പിഎം മനോജും മകനും; നടപടിയുമായി പിണറായി
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒഴിവാക്കും. ഇതുസംബന്ധിച്ച സൂചന മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന്‍റെ യോഗത്തിൽ നൽകി. പി.എം. മനോജിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി. പിആർഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകൾ മകന്‍ അമല്‍ മനോജിന്‍റെ സ്ഥാപനത്തിന് നൽകിയതു

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒഴിവാക്കും. ഇതുസംബന്ധിച്ച സൂചന മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന്‍റെ യോഗത്തിൽ നൽകി. പി.എം. മനോജിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി.
പിആർഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകൾ മകന്‍ അമല്‍ മനോജിന്‍റെ സ്ഥാപനത്തിന് നൽകിയതുമായി ബന്ധപ്പെട്ടാണ് മനോജിനെതിരെ ആരോപണം ഉയർന്നത്. പിആർഡി ഡയറക്ടർ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന്, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒഴിവാക്കി തിരികെ ദേശാഭിമാനിയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റെസിഡന്‍റ് എഡിറ്റർ സ്ഥാനത്തുനിന്നാണ് മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ചുമതലയിലേക്ക് വന്നത്.
‘എന്റെ കേരളം’, ‘നവകേരളസദസ്സ്’, ‘കേരളീയം’ തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കെതിരെയാണ് ആരോപണം ഉയർന്നത്. കരാറുകൾ പലതും മനോജിന്‍റെ മകന്‍റെ സ്ഥാപനത്തിനാണ് ലഭിച്ചത്. ഈ ആരോപണം മനോജോ പാർട്ടി കേന്ദ്രങ്ങളോ നിഷേധിച്ചിട്ടില്ല.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
