24ന്റെ ഉടമ തട്ടിപ്പുകാരനെന്ന് റിപ്പോർട്ടർ, റിപ്പോർട്ടറിന്റെ ഉടമ ക്രിമിനലെന്ന് 24: മലയാളത്തിൽ ചാനൽ യുദ്ധം
കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളായ റിപ്പോർട്ടർ ടിവിയും 24 ന്യൂസും തമ്മിൽ ഉടമകളെ കേന്ദ്രീകരിച്ചുള്ള ‘ചാനൽ യുദ്ധം’ പരസ്യമായി. ഒന്നിന് പിറകെ ഒന്നായി ഇരു ചാനലുകളുടെയും ഉടമകൾക്കെതിരെ ക്രിമിനൽ കേസും പരാതിയും ഉയർന്നതോടെ പരസ്പരമുള്ള വാർത്താ പരമ്പര തുറന്നപോരിലേക്ക് കടന്നു. ബാർക്ക് റേറ്റിങ്ങിൽ തട്ടിപ്പ് നടത്
കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളായ റിപ്പോർട്ടർ ടിവിയും 24 ന്യൂസും തമ്മിൽ ഉടമകളെ കേന്ദ്രീകരിച്ചുള്ള ‘ചാനൽ യുദ്ധം’ പരസ്യമായി. ഒന്നിന് പിറകെ ഒന്നായി ഇരു ചാനലുകളുടെയും ഉടമകൾക്കെതിരെ ക്രിമിനൽ കേസും പരാതിയും ഉയർന്നതോടെ പരസ്പരമുള്ള വാർത്താ പരമ്പര തുറന്നപോരിലേക്ക് കടന്നു. ബാർക്ക് റേറ്റിങ്ങിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ റിപ്പോർട്ടർ ടിവി ഉടമയെയും പ്രതിചേർത്ത നടപടി 24 ന്യൂസ് വാർത്തയാക്കിയതോടെ 2000 കോടി രൂപയുടെ തട്ടിപ്പുകേസില്‍ 24 ന്യൂസ് ഉടമ ആലുങ്കല്‍ മുഹമ്മദിനെതിരെയുള്ള വാർത്ത റിപ്പോട്ടർ ബ്രേക്കിംഗ് ന്യൂസായി പുറത്തുവിട്ടു.
ചാനൽ റേറ്റിംഗുകൾ നിശ്ചയിക്കുന്ന ബാർക്ക് (BARC) ഡേറ്റയിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തിലാണ് റിപ്പോർട്ടർ ടിവി ഉടമക്കെതിരെ കളമശേരി പോലീസ് കേസെടുത്തത്. ബാർക്ക് ജീവനക്കാരനായ പ്രേംനാഥാണ് ഒന്നാം പ്രതി. കൃത്രിമ രേഖ ചമക്കൽ, വഞ്ചനാ കുറ്റം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
റേറ്റിംഗ് തട്ടിപ്പ് കേസ് ചൂടുപിടിക്കുന്നതിനിടെയാണ് 24 ന്യൂസ് ചാനൽ ചെയർമാൻ മുഹമ്മദ് ആലുങ്കലിനെതിരെ 2000 കോടി രൂപയുടെ തട്ടിപ്പ് കേസ് നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തത്. നിലമ്പൂർ സ്വദേശിയായ അബ്ദുൾ സലാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുങ്കൽ അടക്കം 6 പേർക്കെതിരെയാണ് എഫ്.ഐ.ആർ.
മുഹമ്മദ് ആലുങ്കലും കൂട്ടുപ്രതികളും ചേർന്ന് 2015 മുതൽ 2019 വരെയുള്ള കാലയളവിൽ ഗൂഢാലോചന നടത്തി, പരാതിക്കാരൻ സൗദി അറേബ്യയിൽ നടത്തിവന്ന 2000 കോടി രൂപ വിലമതിക്കുന്ന ആശുപത്രി ശൃംഖല വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തെന്നാണ് ആരോപണം. ആശുപത്രി ശൃംഖല തട്ടിയെടുത്തതിന് പുറമെ, വ്യാജ പരാതികൾ നൽകി പരാതിക്കാരനെ സൗദിയിൽ ജയിൽവാസം അനുഭവിക്കുന്നതിന് ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
