Skip to content
Kerala

ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ വിവാദത്തില്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപണം. വിഎസിന്റെ അന്ത്യയാത്ര തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉമ്മന്‍ചാണ്ടിയു

N

News Desk

Published on: 24 Jul 2025, 9:46 am

ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ വിവാദത്തില്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപണം. വിഎസിന്റെ അന്ത്യയാത്ര തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉമ്മന്‍ചാണ്ടിയുടെ കബറിടം സന്ദര്‍ശിക്കുന്നവരും അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ജനസഞ്ചയ തമ്മിലെ അനാവശ്യ താരതമ്യമാണ് അരുണ്‍കുമാറി വിനയായി മാറിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് നടത്തുന്നത്.

പുതുപ്പള്ളി എംഎല്‍എയും ഉമ്മന്‍ ചാണ്ടിയുടെ മകനുമായി ചാണ്ടി ഉമ്മന്‍ തന്നെ അരുണ്‍ കുമാറിനെതിരെ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചാണ്ടി ഉമ്മന്‍ അരുണ്‍ കുമാറിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

‘ജനമനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ അരുണ്‍കുമാറിന്റെ വാക്കുകള്‍ക്ക് ആവില്ല,’ എന്ന് ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ജനാധിപത്യപരമായി കാണുന്നതാണ് തന്റെ രീതിയെന്നും മുന്‍പ് നടന്‍ വിനായകന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ പോസ്റ്റില്‍ സൂചിപ്പിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലില്‍ വി.എസ്സിന്റെ വിലാപയാത്രയെക്കുറിച്ച് വിവരിക്കുമ്പോഴായിരുന്നു അരുണ്‍ കുമാറിന്റെ വിവാദ പരാമര്‍ശം. ‘അവിടെ ഒരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല. മെഴുകുതിരി കത്തിച്ച് ആരെങ്കിലും അത്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ ഭക്തജനപ്രവാഹം എന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല. പകരം തെരുവുകളില്‍ ആ മനുഷ്യന്‍ ഉയര്‍ത്തിയ സമരമുദ്രാവാക്യങ്ങള്‍ വീണ്ടും ഉയരും… ഒരു പുണ്യാളനായി സ്വയം അടയാളപ്പെടുത്തിയല്ല വി.എസ് വിടവാങ്ങുന്നത്,’ എന്നിങ്ങനെയായിരുന്നു അരുണ്‍ കുമാറിന്റെ വാക്കുകള്‍.

ഈ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് പോകുന്ന ജനങ്ങളെയും, അദ്ദേഹത്തെ വിശുദ്ധനായി കാണുന്നവരെയും പരിഹസിക്കാനാണെന്നാണ് പ്രധാന ആരോപണം. പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ ആളുകള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതും, ഇത് വലിയ വാര്‍ത്തയായതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഒരു നേതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കുമ്പോള്‍ മറ്റൊരു നേതാവിനെ താരതമ്യം ചെയ്ത് ഇകഴ്ത്തുന്നത് മാധ്യമ ധര്‍മ്മത്തിന് ചേര്‍ന്നതല്ലെന്നാണ് പ്രധാന വിമര്‍ശനം.

ചാണ്ടി ഉമ്മന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

രണ്ടു വർഷങ്ങൾക്കു മുമ്പ് വിനായകൻ തന്റെ വാക്കുകൾ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോൾ അത് അയാളുടെ സ്വാതന്ത്ര്യം ആണെനായിരുന്നു എന്റെ നിലപാട് . ഇന്ന് തന്റെ വാക്കുകളിലൂടെ ശ്രീ അരുൺ കുമാർ എന്റെ പിതാവിനെ അപമാനിച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. തന്റെ നിലപാട് വ്യക്തമാക്കുവാൻ ഉള്ള സ്വാതന്ത്ര്യം News editor ശ്രീ അരുൺ കുമാറിന് ഉണ്ട് എന്നതാണ് ഇന്നും എന്റെ നിലപാട് . ജന മനസുകളിൽ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓർമകൾക്ക് ഭംഗം വരുത്തുവാൻ ഇത്തരം വാക്കുകൾക്ക് ആവില്ല എന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ,

Related Stories