വെള്ളാപ്പള്ളിയുടേത് പച്ച വര്‍ഗീയത, കേരള തെഗാഡിയ ആകാനുളള ഓവര്‍ടൈം പണിയെടുക്കുന്നു, ആഞ്ഞടിച്ച് ചന്ദ്രിക
കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ പുതിയൊരു വിവാദത്തിന് തിരികൊളുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളം മുസ്ലീം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, അതിരൂക്ഷമായ ഭാഷയില്‍ മറുപടിയുമായി മുസ്ലീം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’ രംഗത

കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ പുതിയൊരു വിവാദത്തിന് തിരികൊളുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളം മുസ്ലീം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, അതിരൂക്ഷമായ ഭാഷയില്‍ മറുപടിയുമായി മുസ്ലീം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’ രംഗത്തെത്തി.
വെള്ളാപ്പള്ളിയുടേത് പച്ചയായ വര്‍ഗീയതയാണെന്ന് ആരോപിച്ച ചന്ദ്രിക, അദ്ദേഹത്തെ ‘കേരള തൊഗാഡിയ’ എന്ന് വിശേഷിപ്പിച്ചു.
‘എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം, വെള്ളാപ്പള്ളിയുടെ കോട്ടയം പ്രഭാഷണത്തെ നിശിതമായി വിമര്‍ശിക്കുന്നു.
‘ശ്രീനാരായണ ഗുരുവിന്റെ പേരില്‍ മദ്യക്കച്ചവടവും മൈക്രോഫിനാന്‍സ് എന്ന ഓമനപ്പേരില്‍ ബ്ലേഡ് ബാങ്കും നടത്തുന്ന മഹാനുഭാവന്, കേരളത്തിലെ തൊഗാഡിയ ആകാന്‍ ഓവര്‍ടൈം പണിയെടുക്കുകയാണ്’ എന്ന് മുഖപ്രസംഗം പരിഹസിക്കുന്നു. കേരളം ആരുടെയും തറവാട്ടുസ്വത്തല്ലെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു.
പിണറായി വിജയന് സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോഴെല്ലാം ശ്രദ്ധതിരിക്കാനാണ് വെള്ളാപ്പള്ളി ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങളുമായി രംഗപ്രവേശം ചെയ്യുന്നതെന്നും ഇതിനെതിരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും ചന്ദ്രിക ആരോപിക്കുന്നു. വര്‍ഗീയത പറയുന്നതില്‍ പി.സി. ജോര്‍ജും വെള്ളാപ്പള്ളിയും തമ്മില്‍ മത്സരമാണെന്നും ‘പൂഞ്ഞാറിലെ വാ പോയ കോടാലി’ എന്നാണ് പി.സി. ജോര്‍ജിനെ മുഖപ്രസംഗം വിശേഷിപ്പിക്കുന്നത്.
കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചും ചന്ദ്രിക ഓര്‍മ്മിപ്പിക്കുന്നു. ‘മുസ്ലീമുകള്‍ മുഖ്യമന്ത്രിയാകാന്‍ പാടില്ലെന്ന് ഏത് പുസ്തകത്തിലാണ് താങ്കള്‍ വായിച്ചത്? സി.എച്ച്. മുഹമ്മദ് കോയ ഈ നാട് ഭരിച്ച മുസ്ലീം മുഖ്യമന്ത്രിയായിരുന്നുവെന്ന ചരിത്രം താങ്കള്‍ക്ക് അറിയില്ലേ?’ എന്ന് മുഖപ്രസംഗം ചോദ്യം ഉന്നയിക്കുന്നു. ജാതിയും മതവും നോക്കിയല്ല, രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതെന്നും ലേഖനം അടിവരയിടുന്നു.
കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം. മുസ്ലീം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇപ്പോള്‍ പ്രാധാന്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പറയുന്നത് കേട്ട് ഭരിക്കേണ്ട അവസ്ഥയിലാണ് കേരള സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സമീപകാലത്തുണ്ടായ സൂംബാ വിവാദവും സ്കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ഈ പരാമര്‍ശങ്ങള്‍ വരും ദിവസങ്ങളിലും കേരള രാഷ്ട്രീയത്തില്‍ വലിയ അലയൊലികള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
