Skip to content
Kerala

അർദ്ധരാത്രി സ്വര്‍ണ്ണ ബോംബ് പൊട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, ഒറ്റ ദിവസം കൊണ്ട് കൂടിയത് 10,200 രൂപ

കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതോടെ സംസ്ഥാനത്തെ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്. ഇറക്കുമതി നികുതി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെ കേരളത്തിൽ ഒറ്റദിവസം കൊണ്ട് പവന് 10,200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,120

N

News Desk

Published on: 13 May 2026, 10:51 am

അർദ്ധരാത്രി സ്വര്‍ണ്ണ ബോംബ് പൊട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, ഒറ്റ ദിവസം കൊണ്ട് കൂടിയത് 10,200 രൂപ

കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതോടെ സംസ്ഥാനത്തെ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്. ഇറക്കുമതി നികുതി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെ കേരളത്തിൽ ഒറ്റദിവസം കൊണ്ട് പവന് 10,200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,120 രൂപയിലെത്തി. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയുമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റദിവസം കൊണ്ട് സ്വർണവിലയിൽ ഇത്രയും വലിയ വർധനവ് രേഖപ്പെടുത്തുന്നത്.

രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിർത്തുന്നതിനും വേണ്ടിയാണ് അർധരാത്രി മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുത്തിയത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും ഉൾപ്പെടെയാണ് നികുതി 15 ശതമാനമാക്കി ഉയർത്തിയത്. സ്വർണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം തുടങ്ങിയ മറ്റ് വിലയേറിയ ലോഹങ്ങൾക്കും യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതിക്കും ഈ വർധനവ് ബാധകമാണ്. സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നാലെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ 0.3 ശതമാനത്തിന്റെ നേട്ടമുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിക്കുമ്പോഴും രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുകളിലെ വർധനവും യുഎസ്-ഇറാൻ സംഘർഷങ്ങളുമാണ് ആഗോള വിപണിയിൽ സ്വർണവില കുറയാൻ കാരണമായത്. നിലവിൽ ഔൺസിന് 4,696 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ കൂടി സ്വർണവില വർധിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ നിരക്ക് ഇതിലും വലിയ കുതിപ്പ് നടത്തുമായിരുന്നു എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

പുതിയ നികുതി വർധനവ് സ്വർണാഭരണങ്ങൾ വാങ്ങുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. ഇന്നത്തെ നിരക്കനുസരിച്ച് സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 10 ശതമാനം പണിക്കൂലിയും 3 ശതമാനം ജി.എസ്.ടിയും ഹോൾമാർക്കിങ് ചാർജുകളും ഉൾപ്പെടെ ഏകദേശം 1.4 ലക്ഷം രൂപയ്ക്ക് അടുത്ത് നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകും. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,710 രൂപയായും വെള്ളി വില ഗ്രാമിന് 320 രൂപയായും നിലവിൽ ഉയർന്നിട്ടുണ്ട്.

Related Stories