ഹിന്ദി വാർത്താ ചാനലുകളിൽ ഉറുദു പദങ്ങൾ അമിതമായി ഉപയോഗിക്കുന്നു: കേന്ദ്ര മന്ത്രാലയത്തിന് പരാതി
മുംബൈ: പ്രധാന ഹിന്ദി വാർത്താ ചാനലുകൾക്കെതിരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി. ചാനലുകൾ ഉറുദു പദങ്ങൾ അമിതമായി ഉപയോഗിക്കുന്നുവെന്നാണ് പരാതി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ എസ്.കെ. ശ്രീവാസ്തവയാണ് പരാതി നൽകിയത്. ചാനലുകൾ ഹിന്ദിയിലാണ് പരിപാടികൾ സംപ്രേഷണം ചെയ്യുന്നതെങ്കിലും ഉപയോഗിക്കുന്

മുംബൈ: പ്രധാന ഹിന്ദി വാർത്താ ചാനലുകൾക്കെതിരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി. ചാനലുകൾ ഉറുദു പദങ്ങൾ അമിതമായി ഉപയോഗിക്കുന്നുവെന്നാണ് പരാതി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ എസ്.കെ. ശ്രീവാസ്തവയാണ് പരാതി നൽകിയത്.
ചാനലുകൾ ഹിന്ദിയിലാണ് പരിപാടികൾ സംപ്രേഷണം ചെയ്യുന്നതെങ്കിലും ഉപയോഗിക്കുന്ന വാക്കുകളിൽ 30 ശതമാനവും ഉറുദുവാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇത് പ്രേക്ഷകരോടുള്ള വഞ്ചനയാണെന്നും ഒരു കുറ്റകൃത്യമാണെന്നും ശ്രീവാസ്തവ പറയുന്നു.
ഈ വിഷയത്തിൽ മന്ത്രാലയം ഔദ്യോഗികമായി ഒരു നടപടിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രേക്ഷകരുടെ പരാതി ബന്ധപ്പെട്ട ചാനലുകൾക്ക് കൈമാറുകയാണ് ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും ചട്ടങ്ങൾക്കനുസരിച്ച് മന്ത്രാലയത്തെ വിവരം അറിയിക്കാനും ചാനലുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എങ്ങനെയാണ് 30 ശതമാനം ഉറുദു പദങ്ങൾ എന്ന കൃത്യമായ കണക്കിലെത്തിയതെന്ന് പരാതിക്കാരനോട് മന്ത്രാലയം ചോദിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
