Skip to content
Kerala

മാവോയിസ്റ്റ് ഭീഷണി; കേരളത്തിന് കേന്ദ്രഫണ്ട് തുടരും, അമിത് ഷാ ഉറപ്പ് നൽകിയെന്ന് പിണറായി

കേരളത്തിലെ ഇടത് തീവ്രവാദ പ്രവർത്തനങ്ങളെ നേരിടുന്നതിന് കേന്ദ്രസഹായം തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ഫണ്ട് തുടർന്നും

N

News Desk

Published on: 11 Oct 2025, 2:01 pm

മാവോയിസ്റ്റ് ഭീഷണി; കേരളത്തിന് കേന്ദ്രഫണ്ട് തുടരും, അമിത് ഷാ ഉറപ്പ് നൽകിയെന്ന് പിണറായി

കേരളത്തിലെ ഇടത് തീവ്രവാദ പ്രവർത്തനങ്ങളെ നേരിടുന്നതിന് കേന്ദ്രസഹായം തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര ഫണ്ട് തുടർന്നും നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് അമിത് ഷാ അനുഭാവപൂർണമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂരിനും വയനാടിനും സുരക്ഷാ സഹായം തുടരും

ഇടത് തീവ്രവാദ ബാധിത ജില്ലകളുടെ പട്ടികയിൽ ഉൾപ്പെടുന്ന കണ്ണൂർ, വയനാട് ജില്ലകൾക്ക് സുരക്ഷാ അനുബന്ധ ചെലവിനുള്ള (Security Related Expenditure – SRE) സഹായം തുടരുമെന്ന് ആഭ്യന്തരമന്ത്രി സമ്മതിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മാവോയിസ്റ്റ് നയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി

മാവോവാദികളുമായി സംഭാഷണം നടത്തണമെന്നതാണല്ലോ സി.പി.എമ്മിന്റെ ദേശീയ നയം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “സംഭാഷണം നടത്താമല്ലോ, എന്നാൽ സംഭാഷണം വേറെ, ഫണ്ട് വേറെ” എന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ഇടത് തീവ്രവാദ ഭീഷണി കണ്ണൂരിലും വയനാട്ടിലും മാത്രമായി ഒതുങ്ങുന്നില്ല. “തൊട്ടപ്പുറത്ത് കിടക്കുന്ന കാടുകളിലൂടെയാണ് ഇടത് തീവ്രവാദികൾ പലപ്പോഴും കേരളത്തിലേക്ക് എത്തിയിട്ടുള്ളത്. ആ സാധ്യത ഇപ്പോഴും നിലവിലുണ്ടെന്നാണ് സംശയിക്കുന്നത്. ഇടത് തീവ്രവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമൊന്നുമില്ല. അവിടുത്തെ സ്ഥിതിഗതികളിൽ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories