Skip to content
Kerala

വീടിനടിയിലെ വലിയ ഗുഹ, സദന് പുതിയ വീടൊരുക്കാന്‍ ജനകീയ കൂട്ടായിമ

കാസര്‍കോട് കുറ്റിക്കോല്‍ ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ. സദന്റെ പുതിയ വീട് താമസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. ഗൃഹപ്രവേശനത്തിന് തൊട്ടുമുമ്പ് വീടിന് അടിയിൽ മീറ്ററുകളോളം നീളത്തിൽ വൻ ഗുഹ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഈ നിർണായക മുന്നറിയിപ്പ് നൽകിയത്. ലോണെടുത്തും കടംവാങ്ങിയും ഭാര്യയുടെ

N

News Desk

Published on: 10 Sept 2026, 5:07 pm

വീടിനടിയിലെ വലിയ ഗുഹ, സദന് പുതിയ വീടൊരുക്കാന്‍ ജനകീയ കൂട്ടായിമ

കാസര്‍കോട് കുറ്റിക്കോല്‍ ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ. സദന്റെ പുതിയ വീട് താമസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. ഗൃഹപ്രവേശനത്തിന് തൊട്ടുമുമ്പ് വീടിന് അടിയിൽ മീറ്ററുകളോളം നീളത്തിൽ വൻ ഗുഹ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഈ നിർണായക മുന്നറിയിപ്പ് നൽകിയത്.

ലോണെടുത്തും കടംവാങ്ങിയും ഭാര്യയുടെ സ്വർണം വിറ്റുമാണ് മുപ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് സദൻ ഈ ഒറ്റനില കോൺക്രീറ്റ് വീട് നിർമിച്ചത്. എന്നാൽ ആഗസ്റ്റ് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗൃഹപ്രവേശനത്തിന് മുന്നോടിയായി സെപ്റ്റിക് ടാങ്കിന്റെ കുഴിയെടുക്കുന്നതിനിടെയാണ് വീടിന് താഴെ തുരങ്കം പോലുള്ള ഗുഹയും അതിലൂടെ വെള്ളം ഒഴുകുന്നതും ശ്രദ്ധയിൽപെട്ടത്.

തുടർന്ന് ജിയോളജി, സോയിൽ ഡിപ്പാർട്ട്മെൻറുകൾ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഈ ഗുഹ രൂപപ്പെട്ടത് സോയിൽ പൈപ്പിങ് മൂലമാണെന്ന് കണ്ടെത്തിയതോടെയാണ് കുടുംബത്തിന് ഈ വീടുകളിൽ സുരക്ഷിതമായി താമസിക്കാൻ കഴിയില്ലെന്ന് വ്യക്തമായത്.

ഈ പ്രതിസന്ധിയിലായ കുടുംബത്തിന് കൈത്താങ്ങായി പുതിയ വീട് നിർമിക്കാൻ ജനകീയ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻറ് കെ. ശോഭന കുമാരിയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവത്കരിക്കുകയും, നിർമാണത്തിനുള്ള സഹായങ്ങൾക്കായി കേരള ബാങ്കിന്റെ മുന്നാട് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സദന്റെ കുടുംബത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം ലഭ്യമാക്കുമെന്ന് ബി.ജെ.പി നേതാക്കളും അറിയിച്ചിട്ടുണ്ട്.

Related Stories