കലോത്സവത്തിൽ മതവിദ്വേഷം പടർത്തുന്ന അവതരണം; അല്ലപ്ര സെന്റ് മേരീസ് സ്കൂളിനെതിരെ കേസെടുത്തു
എസ്.ഡി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എച്ച്. ഷെമീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്

പെരുമ്പാവൂർ: ആലുവയിൽ നടന്ന സി.ബി.എസ്.ഇ കലോത്സവത്തിനിടെ ആക്ഷൻ സോങ്ങിലൂടെ മതസ്പർധയും വിദ്വേഷവും പടർത്തുന്ന കാര്യങ്ങൾ അവതരിപ്പിച്ചെന്ന പരാതിയിൽ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്കൂളിനെതിരെയാണ് പെരുമ്പാവൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
എസ്.ഡി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എച്ച്. ഷെമീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. കലോത്സവ വേദിയിലെ അവതരണത്തിലൂടെ സമൂഹത്തിൽ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related Stories

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 3 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 3 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന്‍ ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 2 days ago
