മുസ്ലീം വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചു: BigTV അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ മുജാഹിദ് നേതാവിനെതിരെ കേസ്
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയ്ക്ക് പിന്നാലെ ബിഗ് ടിവി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയിൽ മുജാഹിദ് വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും (ബി.എൻ.എസ്) ഐ

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയ്ക്ക് പിന്നാലെ ബിഗ് ടിവി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയിൽ മുജാഹിദ് വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും (ബി.എൻ.എസ്) ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചർച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അവതാരകയ്‌ക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയും ദേഹോപദ്രവമേൽപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. തനിക്കെതിരെ വധഭീഷണിയും വലിയ രീതിയിലുള്ള സൈബർ ആക്രമണവും നേരിടേണ്ടി വന്നതായി അപർണ കുറുപ്പ് പരാതിയിൽ ആരോപിക്കുന്നു.
എന്നാൽ, അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ മുസ്‌ലിം സംഘടനകൾ രംഗത്തെത്തി. പോലീസിന്റേത് തിടുക്കപ്പെട്ടുള്ള നടപടിയാണെന്നും അവതാരകന്റേത് വ്യാജ പരാതിയാണെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് ആരോപിച്ചു. സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഉടനടി റദ്ദാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
വർഗീയത പറയുന്നവരെ തുറന്നുകാണിച്ചതിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ സമീപിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം സോളിഡാരിറ്റി, എസ്.ഐ.ഒ എന്നീ സംഘടനകളും പൊലീസിന്റെ ഈ നടപടിയെ വിമർശിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
