Skip to content
Kerala

ജിഫ്രി തങ്ങൾക്കെതിരെ വംശീയ അധിക്ഷേപം; ആർ.വി. ബാബുവിനെതിരെ കേസ്

മുസ്‌ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ ഫേസ്ബുക്കിലൂടെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബുവിനെതിരെ പോലീസ് കേസെടുത്തു. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് നടപടിയെടുത്തത്. സമുദായ

N

News Desk

Published on: 3 Jul 2026, 10:57 am

ജിഫ്രി തങ്ങൾക്കെതിരെ വംശീയ അധിക്ഷേപം; ആർ.വി. ബാബുവിനെതിരെ കേസ്

മുസ്‌ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ ഫേസ്ബുക്കിലൂടെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബുവിനെതിരെ പോലീസ് കേസെടുത്തു. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് നടപടിയെടുത്തത്. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചതിനാണ് കേസ്.

കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണത്തിനായി സമസ്ത നേതാവ് ജിഫ്രി തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെ അധിക്ഷേപിച്ചായിരുന്നു ആർ.വി. ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറ്റ് സമുദായ നേതാക്കളേക്കാൾ മുൻകൈ എടുക്കേണ്ടത് സമസ്ത നേതാക്കളാണെന്നും, സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനം നടത്തുന്നവരിലും കള്ളക്കടത്ത് നടത്തുന്നവരിലും ഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണെന്നും ഇയാൾ കുറിപ്പിൽ ആരോപിച്ചിരുന്നു.

മയക്കുമരുന്നായാലും തീവ്രവാദമായാലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ അറിവില്ലാതെ ഇവിടെ നടക്കില്ലെന്നാണ് നാട്ടുകാരുടെ അനുഭവമെന്നും ആർ.വി. ബാബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ലഹരിവിരുദ്ധ ക്യാമ്പയിനിൽ സമസ്ത നേതാവിനെ പങ്കാളിയാക്കിയതിനെ വംശീയ അധിക്ഷേപത്തിനുള്ള ആയുധമാക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് ചെയ്തതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ വ്യാജമായ ആരോപണങ്ങളും വംശീയമായ അധിക്ഷേപങ്ങളും നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തൃക്കാക്കര പോലീസ് വ്യക്തമാക്കി.

Related Stories