Skip to content
Kerala

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം, രാജു പി. നായരുടെ പരാതിയില്‍ ആന്റോ അഗസ്റ്റിനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ കേസ്. കെപിസിസി വക്താവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ വ്യ

N

News Desk

Published on: 16 Sept 2026, 7:37 pm

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം, രാജു പി. നായരുടെ പരാതിയില്‍ ആന്റോ അഗസ്റ്റിനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ കേസ്. കെപിസിസി വക്താവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വി.ഡി സതീശനെതിരെ സമഗ്രമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ കൈവശം രണ്ട് യുവാക്കൾ ഏൽപ്പിച്ച ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഉണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. ഈ രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മുഖ്യമണ്ണിയെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നും, വ്യാജ രേഖകളാണെന്ന് അറിഞ്ഞുകൊണ്ട് ആന്റോ അഗസ്റ്റിൻ അവ സൂക്ഷിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി.

Related Stories