കാർബൊറാണ്ടം കമ്പനിയിലെ പൊട്ടിത്തെറി: നഷ്ടപരിഹാരം ആഗസ്റ്റ് 15-നകം നൽകാൻ തീരുമാനം
കളമശ്ശേരി കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയിലെ പൊട്ടിത്തെറിയെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച പ്രദേശവാസികൾക്ക് ആഗസ്റ്റ് 15-നകം നഷ്ടപരിഹാര തുക കൈമാറും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ പത്തടിപ്പാലം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം. കഴിഞ്ഞ വർ

കളമശ്ശേരി കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയിലെ പൊട്ടിത്തെറിയെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച പ്രദേശവാസികൾക്ക് ആഗസ്റ്റ് 15-നകം നഷ്ടപരിഹാര തുക കൈമാറും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ പത്തടിപ്പാലം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം.
കഴിഞ്ഞ വർഷമുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ സമീപത്തെ നിരവധി വീടുകൾക്ക് വിള്ളലുകളും മറ്റ് കേടുപാടുകളും സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിരുന്നു. പ്രശ്നത്തിൽ മന്ത്രി പി. രാജീവ് നേരിട്ട് ഇടപെട്ടാണ് ഇപ്പോൾ നഷ്ടപരിഹാര കാര്യത്തിൽ അന്തിമ തീരുമാനമായത്.
കളമശ്ശേരി നഗരസഭയിലെ എൻജിനീയറിങ് വിഭാഗം കേടുപാടുകൾ സംഭവിച്ച ഓരോ വീടും സന്ദർശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പട്ടിക അനുസരിച്ച്, ആകെ 84 കുടുംബങ്ങൾക്കാണ് നാശനഷ്ടത്തിന്റെ തോത് അനുസരിച്ച് നഷ്ടപരിഹാരം നൽകുക.
യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കളമശ്ശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണൻ, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
