Skip to content
Kerala

രക്ഷാപ്രവർത്തനത്തിന് വഴിമുടക്കി കാര്‍പരാതി നൽകി  ഫയര്‍ഫോഴ്‌സ്

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് വഴിമുടക്കി കാർ. ആലപ്പുഴയിൽ നിന്നും സംഭവസ്ഥലത്തേക്ക് അതിവേഗം പോയ ഫയർഫോഴ്‌സ് യൂണിറ്റിനാണ് കാർ തടസ്സമുണ്ടാക്കിയത്. കെഎൽ 32 വി 7934 എന്ന നമ്പരിലുള്ള കാറാണ് സൈറൺ മുഴക്കി വന്ന ഫയർഫോഴ്‌സ് വ

N

News Desk

Published on: 15 Apr 2026, 5:59 pm

രക്ഷാപ്രവർത്തനത്തിന് വഴിമുടക്കി കാര്‍പരാതി നൽകി  ഫയര്‍ഫോഴ്‌സ്

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് വഴിമുടക്കി കാർ. ആലപ്പുഴയിൽ നിന്നും സംഭവസ്ഥലത്തേക്ക് അതിവേഗം പോയ ഫയർഫോഴ്‌സ് യൂണിറ്റിനാണ് കാർ തടസ്സമുണ്ടാക്കിയത്. കെഎൽ 32 വി 7934 എന്ന നമ്പരിലുള്ള കാറാണ് സൈറൺ മുഴക്കി വന്ന ഫയർഫോഴ്‌സ് വാഹനത്തിന് വഴി നൽകാതെ ഏറെ നേരം മുന്നിൽ ഓടിച്ചത്. സംഭവത്തിൽ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഡയാലിസിസ് യൂണിറ്റിന് മുകൾഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി ജീവനക്കാർ മരുന്നെടുക്കാനായി മുറി തുറന്നപ്പോഴാണ് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ ആശുപത്രി എയ്ഡ് പോസ്റ്റിലെ പോലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് ആലപ്പുഴ, അരൂർ, ചേർത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ കാർ തടസ്സമുണ്ടാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്‌സ് പോലീസിനെ സമീപിച്ചത്.

Related Stories