Skip to content
Kerala

‘നൂറ്റാണ്ടുകൾ കഴിഞ്ഞാലും മുത്തങ്ങയിലെ ക്രൂരതയ്ക്ക് മാപ്പ് അർഹിക്കുന്നില്ല’; എ.കെ. ആൻ്റണിയുടെ ഖേദപ്രകടനത്തോട് സി.കെ. ജാനു

മുത്തങ്ങ സമരത്തിൽ നടന്ന പോലീസ് വെടിവെപ്പിന് നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാപ്പ് നൽകാൻ കഴിയില്ലെന്ന് ആദിവാസി നേതാവ് സി.കെ. ജാനു. മുൻ മുഖ്യമന്ത്രി എ.കെ. ആൻ്റണിയുടെ ഖേദപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. മുത്തങ്ങ സംഭവത്തിൽ എ.കെ. ആൻ്റണിക്ക് വൈകിയ വേളയിലാണെങ്കിലും തിരിച്ചറിവുണ്ടായത് നല്ലതാണെന്നും ജാനു പ

N

News Desk

Published on: 18 Sept 2025, 9:12 am

‘നൂറ്റാണ്ടുകൾ കഴിഞ്ഞാലും മുത്തങ്ങയിലെ ക്രൂരതയ്ക്ക് മാപ്പ് അർഹിക്കുന്നില്ല’; എ.കെ. ആൻ്റണിയുടെ ഖേദപ്രകടനത്തോട് സി.കെ. ജാനു

മുത്തങ്ങ സമരത്തിൽ നടന്ന പോലീസ് വെടിവെപ്പിന് നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാപ്പ് നൽകാൻ കഴിയില്ലെന്ന് ആദിവാസി നേതാവ് സി.കെ. ജാനു. മുൻ മുഖ്യമന്ത്രി എ.കെ. ആൻ്റണിയുടെ ഖേദപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

മുത്തങ്ങ സംഭവത്തിൽ എ.കെ. ആൻ്റണിക്ക് വൈകിയ വേളയിലാണെങ്കിലും തിരിച്ചറിവുണ്ടായത് നല്ലതാണെന്നും ജാനു പറഞ്ഞു.

മുത്തങ്ങ സമരത്തിൽ പങ്കെടുത്ത താനടക്കമുള്ള ആദിവാസി സമൂഹം അനുഭവിച്ച മർദനങ്ങൾക്ക് എന്താണ് മറുപടിയെന്നും അവർ ചോദിച്ചു. ആദിവാസികൾക്ക് ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാതെ മാപ്പ് നൽകാനാകില്ല. മുത്തങ്ങ സമരത്തെക്കുറിച്ച് പുറത്തിറങ്ങിയ സിനിമ തെറ്റായ സന്ദേശമാണ് നൽകിയതെന്നും, പോലീസ് ക്രൂരമായി പെരുമാറിയിട്ടും സിനിമ സർക്കാരിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചെന്നും ജാനു ആരോപിച്ചു.

നേരത്തെ, ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ തനിക്ക് ദുഃഖമുണ്ടെന്ന് എ.കെ. ആൻ്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് തൻ്റെ ഭരണകാലത്താണെന്നും, എന്നാൽ മുത്തങ്ങ സംഭവം നിർഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു. മുത്തങ്ങ സമരത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടിരുന്നു.

Related Stories