അയല്‍വാസിയുടെ നായയുടെ കുര, സ്വസ്ഥമായി ഉറങ്ങാനാകാതെ റസാഖ് മടങ്ങി
അയൽവാസിയുടെ നായയുടെ തുടർച്ചയായ കുര കാരണം സ്വസ്ഥമായി ഒന്നുറങ്ങാൻ കഴിയാതെ, അർബുദ രോഗിയായ വി.വി. അബ്ദുൾ റസാഖ് ഒടുവില്‍ ഈ ലോകത്തോട് വിട പറഞ്ഞു. കോഴിക്കോട് തിരുവണ്ണൂർ മാനാരി സ്വദേശിയായ റസാഖ് കഴിഞ്ഞ ഓഗസ്റ്റ് 4-നാണ് മരിച്ചത്. അർബുദം ശരീരത്തെ കാർന്നുതിന്നുന്ന വേദനയ്‌ക്കിടയിലും, അയൽവാസി റോയിയുടെ വീട്ടിലെ നായ

അയൽവാസിയുടെ നായയുടെ തുടർച്ചയായ കുര കാരണം സ്വസ്ഥമായി ഒന്നുറങ്ങാൻ കഴിയാതെ, അർബുദ രോഗിയായ വി.വി. അബ്ദുൾ റസാഖ് ഒടുവില്‍ ഈ ലോകത്തോട് വിട പറഞ്ഞു. കോഴിക്കോട് തിരുവണ്ണൂർ മാനാരി സ്വദേശിയായ റസാഖ് കഴിഞ്ഞ ഓഗസ്റ്റ് 4-നാണ് മരിച്ചത്.
അർബുദം ശരീരത്തെ കാർന്നുതിന്നുന്ന വേദനയ്‌ക്കിടയിലും, അയൽവാസി റോയിയുടെ വീട്ടിലെ നായയുടെ നിർത്താതെയുള്ള കുര കാരണം റസാഖിന് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ ബുദ്ധിമുട്ട് കാരണം അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി.
നായയുടെ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റസാഖിന്റെ ഭാര്യ കെ. സീനത്ത് പോലീസിലും കോർപ്പറേഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു. റസാഖിന്റെ വീടിന്റെ കിടപ്പുമുറിയോട് ചേർന്നായിരുന്നു അയൽക്കാരന്റെ നായക്കൂട്. വർഷങ്ങൾക്ക് മുൻപ് മകൾക്ക് കുഞ്ഞുണ്ടായപ്പോഴും കൂട് മാറ്റാൻ റസാഖ് ആവശ്യപ്പെട്ടെങ്കിലും റോയി അത് ചെവിക്കൊണ്ടില്ല.
കാൻസർ രോഗിയായ ഭർത്താവിന് സമാധാനത്തോടെ ജീവിക്കാൻ നായയുടെ കുര തടസ്സമാകുന്നുവെന്നും, പരാതിയിൽ മാനുഷിക സമീപനത്തോടെ പരിഹാരമുണ്ടാകണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ അനുകൂല ഉത്തരവ് റസാഖിന്റെ മരണശേഷം മാത്രമാണ് പുറത്തുവന്നത്.
റസാഖിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന്, ഡോക്ടർ കൂടിയായ മകൾ വി.വി. ഷാനിബ വയനാട്ടിലേക്ക് സ്ഥലമാറ്റം വാങ്ങി. തുടർന്ന് റസാഖിനെ അവിടേക്ക് മാറ്റി താമസിപ്പിച്ച ശേഷമാണ് കീമോ ചികിത്സകൾക്കായി എം.വി.ആർ. കാൻസർ സെന്ററിലേക്ക് പോയിരുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് ജൂലൈ അവസാനത്തോടെ നായക്കൂട് ഒരു മീറ്റർ മാത്രം മാറ്റിയിരുന്നു. കൂട് കിടപ്പുമുറിയുടെ ഭാഗത്ത് നിന്ന് മാറ്റണമെന്നും രാത്രിയിൽ നായയെ പുറത്തിറക്കരുതെന്നും ആവശ്യപ്പെട്ട് സീനത്ത് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് കമ്മീഷന്റെ ഉത്തരവ് വന്നത്. തന്റെ മകളുടെ കുഞ്ഞെങ്കിലും ഇനി സ്വസ്ഥമായി ഉറങ്ങട്ടെ എന്നാണ് സീനത്ത് പറയുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
