Skip to content
Kerala

ഉപനേതൃപദവി ആവശ്യപ്പെടാന്‍ സിപിഐക്ക് എന്ത് ന്യായം? പിണറായിയെ സുഖിപ്പിക്കാന്‍ ദേശാഭിമാനിയില്‍ ലേഖനം, സി.എന്‍. മോഹനന്‍ കളി തുടങ്ങി

നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി എല്‍ഡിഎഫില്‍ ഉടലെടുത്ത ഭിന്നതയില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍. മോഹനന്‍. ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’യില്‍ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുന്‍കാല രാഷ്ട്രീയ ച

N

News Desk

Published on: 29 Aug 2026, 2:05 pm

ഉപനേതൃപദവി ആവശ്യപ്പെടാന്‍ സിപിഐക്ക് എന്ത് ന്യായം? പിണറായിയെ സുഖിപ്പിക്കാന്‍ ദേശാഭിമാനിയില്‍ ലേഖനം, സി.എന്‍. മോഹനന്‍ കളി തുടങ്ങി

നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി എല്‍ഡിഎഫില്‍ ഉടലെടുത്ത ഭിന്നതയില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍. മോഹനന്‍. ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’യില്‍ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുന്‍കാല രാഷ്ട്രീയ ചരിത്രത്തെയും നിശിതമായി വിചാരണ ചെയ്ത് അദ്ദേഹം രംഗത്തെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഐ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ യുക്തിരഹിതവും രാഷ്ട്രീയ പക്വതയില്ലാത്തതുമാണെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

1980-ല്‍ എല്‍ഡിഎഫ് രൂപീകരിക്കപ്പെട്ട കാലം മുതല്‍ ഇന്നുവരെ നിയമസഭയില്‍ പ്രതിപക്ഷത്താകുമ്പോള്‍ പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഎമ്മില്‍ നിന്നാണ് ഉണ്ടായിട്ടുള്ളതെന്ന് സി.എന്‍. മോഹനന്‍ ചൂണ്ടിക്കാട്ടി. ഈ ചരിത്രവും കീഴ്വഴക്കവും മറികടന്ന് ഉപനേതാവ് പദവി തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐക്ക് എന്ത് ന്യായമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ സിപിഎമ്മിന് 26 സീറ്റും സിപിഐക്ക് എട്ട് സീറ്റുമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ വലിയ തോതില്‍ വളര്‍ന്നുപോയി എന്നാണോ സിപിഐ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഐയുടെ മുന്‍കാല രാഷ്ട്രീയ നിലപാടുകളെയും ലേഖനം വിചാരണ ചെയ്യുന്നുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥയെ പരസ്യമായി പിന്തുണച്ച ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഐ എന്നും, കോണ്‍ഗ്രസിന് ഇടതുപക്ഷ മുഖം ഉണ്ടാക്കിക്കൊടുത്തതും അടിയന്തരാവസ്ഥക്കാലത്ത് വലിയ വിവാദമായ രാജന്‍ കൊലപാതകം അരങ്ങേറിയതും സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്‍ഡിഎഫ് പരാജയപ്പെട്ട ഘട്ടത്തില്‍ ഉപനേതാവ് സ്ഥാനം നല്‍കിയില്ലെങ്കില്‍ മുന്നണിയില്‍ കൂട്ടായ പ്രവര്‍ത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ സിപിഐ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അംഗബലം 35 ആയി ചുരുങ്ങിയത് തികച്ചും സങ്കീര്‍ണ്ണമായ രാഷ്ട്രീയ കാരണങ്ങളാലാണെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സര്‍ക്കാരും ഗവര്‍ണറും യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ ആക്രമിക്കുകയായിരുന്നുവെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെ സിപിഎമ്മിന്റെ മാത്രം പരാജയമായി ചിത്രീകരിക്കാനുള്ള വലതുപക്ഷ മാധ്യമ പ്രചാരണങ്ങളുടെ താളത്തിനൊത്ത് തുള്ളുകയാണ് സിപിഐ നേതൃത്വം. നിലവിലെ തര്‍ക്കങ്ങള്‍ക്ക് കാരണം സിപിഐയുടെ പിടിവാശിയാണെന്നും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചത് പിണറായി വിജയനല്ല, മറിച്ച് സിപിഐയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം സിഎന്‍ മോഹനന്റെ ദേശാഭീമാനി ലേഖനം പാര്‍ട്ടിയില്‍ പിടിമുറുക്കുനുളള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉപനേതൃപദവി സിപിഎമ്മിന് തന്നെ വേണമെന്ന നിലപാടുകാരനാണ്. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാധാകൃഷ്ണന്‍ പിണറായിയെ തള്ളി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതോടെയാണ് അവസരം മുതലാക്കി സിഎന്‍ മോഹനന്‍ ദേശാഭിമാനിയില്‍ ലേഖനവുമായി എത്തുന്നത്. എറണാകളുത്ത് നിന്നും ഉയര്‍ന്ന് വന്ന മോഹനന്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുളളില്‍ പല വിവാദങ്ങളുമുണ്ടായിട്ടുളള ആളാണ്. അവസരം മുതലാക്കി പിണറായിക്ക് ഒപ്പം ചേര്‍ന്ന് പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് മോഹനന്റെ ശ്രമമെന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്.

Related Stories