പര്‍ദ മതവസ്ത്രമല്ല, ബൈബിളില്‍ സാറ ധരിച്ച വസ്ത്രം, സാന്ദ്ര തോമസ്
സിനിമ നിര്‍മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്പ്പിക്കാനെത്ത നിര്‍മാതാവ് സാന്ദ്ര തോമസ് പര്‍ദ ധരിച്ചെത്തിയത് വലിയ ചര്‍ച്ച വിഷയമായിരുന്നല്ലോ. ഇത്തരം ആളുകളുള്ള സ്ഥലങ്ങളില്‍ വരുമ്പോള്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്ന ഏറ്റവും ഉചിതമായ വസ്ത

സിനിമ നിര്‍മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്പ്പിക്കാനെത്ത നിര്‍മാതാവ് സാന്ദ്ര തോമസ് പര്‍ദ ധരിച്ചെത്തിയത് വലിയ ചര്‍ച്ച വിഷയമായിരുന്നല്ലോ. ഇത്തരം ആളുകളുള്ള സ്ഥലങ്ങളില്‍ വരുമ്പോള്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്ന ഏറ്റവും ഉചിതമായ വസ്ത്രമാണിതെന്നാണ് അവര്‍ പറഞ്ഞത്.
തന്റെ ആരോപണത്തില്‍ പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചവരാണ് നിലവിലെ ഭാരവാഹികള്‍. പ്രസിഡന്റ് സ്ഥാനത്തേക്കാണ് സാന്ദ്ര തോമസ് പത്രിക നല്‍കിയിരിക്കുന്നത്. പ്രസിഡന്റ്? ആന്റോ ജോസഫ്, സെക്രട്ടറി ബി. രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന് എന്നിവരെ യഥാക്രമം ഒന്ന് മുതല്‍ നാല് വരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ശരീരം മുഴുവന്‍ മറയുന്ന വസ്ത്രമെന്ന നിലയിലാണ് പര്‍ദ ധരിച്ചത്.
കുറ്റപത്രം നല്‍കിയിട്ടും അവര്‍ ഭാരവാഹികളായി തുടരുകയും വീണ്ടും മത്സരിക്കുകയും ചെയ്യുന്നു. പര്‍ദ ഒരു മതത്തിന്റെ വസ്ത്രമായി കാണേണ്ടതില്ല. താനൊരു ക്രിസ്ത്യാനിയാണ്. ബൈബിളില്‍ സാറ ധരിച്ചിരുന്ന വേഷമാണിത്. തങ്ങള്‍ പള്ളികളില്‍ ഇങ്ങനെയാണ് പോകാറുള്ളത്. സ്ത്രീകള്‍ക്ക് സുരക്ഷിത ഇടമല്ല ഇപ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. പുരുഷന്മാര് കുത്തകയാക്കി വെച്ചിരിക്കുകയാണ്. അസോസിയേഷനെ മറ്റെല്ലാ സംഘടനകളുടെയും താഴെയെത്തിച്ചത് നിലവിലെ ഭാരവാഹികളാണ്. പാനലിലാണ്? മത്സരിക്കുക. അതിലെ മറ്റംഗങ്ങള്‍ ആരൊക്കെയെന്ന് പിന്നീട് അറിയിക്കും. നിലവിലെ ഭരണസമിതിക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷ. നിര്‍മാതാവ് ഷീല കുര്യന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. മോശം അനുഭവം തുറന്നുപറയുന്നവരെ പുറത്താക്കുന്ന സമീപനം ശരിയല്ല. അഭിപ്രായം പറഞ്ഞപ്പോള്‍ ഷീല കുര്യന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
പ്രശ്നങ്ങള്‍ തുറന്നുപറയുമ്പോള്‍ ലിസ്റ്റിന് സ്റ്റീഫന്‍ കളിയാക്കുകയും മോശമായി പെരുമാറുകയുമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ തനിക്കെതിരെ മാനനഷ്ടകേസുകള്‍ വരുന്നു. താന്‍ മത്സരിച്ച് പ്രസിഡന്റായാല്‍ അടുത്ത തവണ പുതിയ ആളുകള്‍ക്കായി മാറി നില്ക്കും. തന്റെ പത്രിക തള്ളുന്നതിനുള്ള ആസൂത്രണങ്ങള്‍ അവര്‍ നടത്തുമെന്നറിയാം. എങ്കിലും അവസാനംവരെ പൊരുതുമെന്ന് സാന്ദ്ര കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് രണ്ടിനാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. നാലിന് സൂക്ഷ്മ പരിശോധന.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
