Skip to content
Kerala

FACT CHECK: പാരിസിൽ കത്തുന്നത് ഇസ്‌ലാമിക തീവ്രവാദമല്ല; പിഎസ്ജിയുടെ കിരീട വിജയാഘോഷം അക്രമാസക്തമായത് വ്യാജ  രീതിയിൽ പ്രചരിപ്പിച്ച് കെവിഎസ് ഹരിദാസ്!

അവകാശവാദം: പാരിസിൽ വൻതോതിൽ കലാപം നടക്കുകയാണെന്നും ഇതിന് പിന്നിൽ ഇസ്‌ലാമിക തീവ്രവാദ ശക്തികളാണെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന തരത്തിൽ, മുൻ ജന്മഭൂമി പത്രാധിപർ കെ.വി.എസ്. ഹരിദാസ് ഫേസ്ബുക്കിൽ ഒരു വീഡിയോ സഹിതം പോസ്റ്റ് പങ്കുവെച്ചിരുന്നു. #ParisRiots #france എന്നീ ഹാഷ്‌ടാഗുകളോടെയായി

N

News Desk

Published on: 1 Jun 2026, 1:26 pm

FACT CHECK: പാരിസിൽ കത്തുന്നത് ഇസ്‌ലാമിക തീവ്രവാദമല്ല; പിഎസ്ജിയുടെ കിരീട വിജയാഘോഷം അക്രമാസക്തമായത് വ്യാജ  രീതിയിൽ പ്രചരിപ്പിച്ച് കെവിഎസ് ഹരിദാസ്!

അവകാശവാദം: പാരിസിൽ വൻതോതിൽ കലാപം നടക്കുകയാണെന്നും ഇതിന് പിന്നിൽ ഇസ്‌ലാമിക തീവ്രവാദ ശക്തികളാണെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന തരത്തിൽ, മുൻ ജന്മഭൂമി പത്രാധിപർ കെ.വി.എസ്. ഹരിദാസ് ഫേസ്ബുക്കിൽ ഒരു വീഡിയോ സഹിതം പോസ്റ്റ് പങ്കുവെച്ചിരുന്നു. #ParisRiots #france എന്നീ ഹാഷ്‌ടാഗുകളോടെയായിരുന്നു പ്രചാരണം.

വസ്തുത: ഈ അവകാശവാദം പൂർണ്ണമായും വ്യാജവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ചിത്രത്തിൽ കാണുന്ന വീഡിയോ ഫ്രാൻസിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ പിഎസ്ജി (PSG) യുടെ കിരീടനേട്ടത്തിന് പിന്നാലെ ആരാധകർ തെരുവിൽ നടത്തിയ അതിരുകടന്ന ആഘോഷ പ്രകടനങ്ങളുടേതാണ്. ഇതാണ് തീവ്രവാദ അക്രമമെന്ന രീതിയിൽ വർഗീയ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കുന്നത്.

1. പ്രചരിക്കുന്ന പോസ്റ്റ്: മുൻ ജന്മഭൂമി പത്രാധിപനും സംഘ്പരിവാർ സഹയാത്രികനുമായ കെ.വി.എസ്. ഹരിദാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഈ വ്യാജ പ്രചാരണം ആരംഭിച്ചത്. “പാരിസ് ആണ് കത്തുന്നത്. ‘ഇസ്‌ലാമിക തീവ്രവാദ’ ശക്തികളാണ് കലാപത്തിന് പിന്നിലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ. നമ്മുടെ പത്രങ്ങൾ അത് പറയില്ല…” എന്ന അടിക്കുറിപ്പോടെയാണ് അക്രമത്തിന്റെ ദൃശ്യങ്ങളെന്ന രീതിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്

2. യഥാർത്ഥ സംഭവം എന്താണ്?

ഫ്രഞ്ച് ഫുട്ബോൾ ഭീമന്മാരായ പാരീസ് സെന്റ് ഷെർമെയ്ൻ (PSG) ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തിന് പിന്നാലെ പാരിസിലെ തെരുവുകളിൽ ഫുട്ബോൾ ആരാധകർ ഒത്തുകൂടി വലിയ രീതിയിലുള്ള ആഹ്ലാദപ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിനിടയിൽ ആരാധകർ പടക്കങ്ങളും ഫ്ലെയറുകളും കത്തിക്കുകയും, ചിലയിടങ്ങളിൽ ആവേശം അനിയന്ത്രിതമായ സാഹചര്യത്തിലേക്ക് മാറുകയും ചെയ്തു. ഇതോടെ പോലീസ് ഇടപെടുകയും നിരവധി ആരാധകർക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു.

കായിക മാമാങ്കത്തിന്റെ ഭാഗമായി നടന്ന ഈ ഫാൻസ് ആഘോഷങ്ങളുടെ ദൃശ്യങ്ങൾ മാത്രമാണ് വീഡിയോയിലുള്ളത്. ചിത്രത്തിൽ കാണുന്ന വ്യക്തി ധരിച്ചിരിക്കുന്നത് ഫുട്ബോൾ ജേഴ്സി ആണെന്നതും ശ്രദ്ധേയമാണ്.

പ്രതികരണങ്ങൾ

ഒരു മുതിർന്ന മാധ്യമപ്രവർത്തകനിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷമാണ് ഉയരുന്നത്. സ്പോർട്സ് ആരാധകരെയും സാധാരണക്കാരെയും തെറ്റിദ്ധരിപ്പിച്ച് ഇസ്‌ലാമോഫോബിയ പരത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നാണ് വിമർശനം. പലരും കെ.വി.എസ്. ഹരിദാസിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ഇതിലെ അജണ്ടകൾ തുറന്നുകാട്ടി രംഗത്തെത്തിയിട്ടുണ്ട്.

കണ്ടെത്തല്‍

പാരിസിൽ ഇസ്‌ലാമിക തീവ്രവാദികൾ കലാപം നടത്തുന്നു എന്ന പേര മുൻ ജന്മഭൂമി പത്രാധിപർ കെ.വി.എസ്. ഹരിദാസ് പങ്കുവെച്ച വീഡിയോ വ്യാജമാണ്. അത് പിഎസ്ജി (PSG) ഫുട്ബോൾ ക്ലബ്ബിന്റെ വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ അതിരുകടന്ന ആഘോഷ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ മാത്രമാണ്. കായിക ലോകത്തെ വാർത്തകളെ വർഗീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ തിരിച്ചറിയുക, പ്രചരിപ്പിക്കാതിരിക്കുക.

Related Stories