സാങ്കേതിക തകരാർ പരിഹരിച്ചു ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പറന്നു
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ F-35B യുദ്ധവിമാനം തിരികെ പറന്നു. 37 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് വിമാനം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പറന്നുയർന്നത്. ജൂൺ 14-നാണ് ഇന്ധനം കുറഞ്ഞതി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ F-35B യുദ്ധവിമാനം തിരികെ പറന്നു. 37 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് വിമാനം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പറന്നുയർന്നത്.
ജൂൺ 14-നാണ് ഇന്ധനം കുറഞ്ഞതിനെ തുടർന്നും ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെ തുടർന്നുമെല്ലാം F-35B യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുമായി സംയുക്ത സൈനികാഭ്യാസത്തിൽ ഏർപ്പെട്ടിരുന്ന എച്ച്.എം.എസ്. പ്രിൻസ് ഓഫ് വെയിൽസ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ നിന്നാണ് ഈ വിമാനം പറന്നുയർന്നത്.
വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിനും ഓക്സിലറി പവർ യൂണിറ്റിനും സംഭവിച്ച തകരാറുകൾ പരിഹരിക്കുന്നതിനായി ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിദഗ്ധർ തിരുവനന്തപുരത്തെത്തിയിരുന്നു. ജൂലൈ 6-നാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയ ശേഷമാണ് വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
