Skip to content
Kerala

പ്രതിഷേധക്കാരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല; എഫ്‌ഐആറുകൾ ഉടനടി പിൻവലിക്കണമെന്ന് സിജെപി

വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടി തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിവിധ ഏജൻസികളാൽ ലക്ഷ്യമിടപ്പെടുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നതായി റിപ്പോർട്ടുക

N

News Desk

Published on: 27 Jul 2026, 3:37 pm

പ്രതിഷേധക്കാരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല; എഫ്‌ഐആറുകൾ ഉടനടി പിൻവലിക്കണമെന്ന് സിജെപി

വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടി തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  വിവിധ ഏജൻസികളാൽ ലക്ഷ്യമിടപ്പെടുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.

പ്രതിഷേധക്കാർക്കെതിരെ ഇപ്പോഴോ ഭാവിയിലോ ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്ന കേന്ദ്ര സർക്കാറിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക പ്രതിഷേധം താൽക്കാലികമായി പിൻവലിച്ചിരുന്നത്. എന്നാൽ നിലവിലെ സംഭവവികാസങ്ങൾ ഗുരുതരമായ ആശങ്കയുയർത്തുന്നുണ്ട്. തടങ്കലിൽ വച്ചിരിക്കുന്നവരുടെ മോചനം ഉറപ്പാക്കാനും നിയമസഹായം ലഭ്യമാക്കാനും ലീഗൽ ടീം പ്രസ്തുത സംസ്ഥാനങ്ങളിലെ വക്കീലന്മാരുമായി ഏകോപനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗമോ പ്രതികാര നടപടികളോ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനം പാലിക്കണമെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്‌ഐആറുകളും ഉടനടി പിൻവലിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജൂലൈ 28 (ചൊവ്വ) നകം ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കണം. വാഗ്ദാനങ്ങളിൽ നിന്നുള്ള പിന്മാറ്റം സിജെപിയോടുള്ള വഞ്ചന മാത്രമല്ല, ചർച്ചകൾക്ക് മുൻഗണന നൽകിയ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വിശ്വാസവഞ്ചന കൂടിയാണെന്ന് സംഘടന ഓർമ്മിപ്പിച്ചു.

യുവ പ്രതിഷേധക്കാർക്കൊപ്പം തങ്ങളുണ്ടാകുമെന്നും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് വിശ്വാസ്യത ഉയർത്തിപ്പിടിക്കണമെന്നും വക്താവ് സൗരവ് ദാസ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ സിജെപി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തടവിലാക്കപ്പെട്ടവരെയും അറസ്റ്റ് ചെയ്യപ്പെട്ടവരെയും ഉടനടി മോചിപ്പിച്ച് എല്ലാ എഫ്‌ഐആറുകളും പിൻവലിച്ചില്ലെങ്കിൽ ശക്തമായ തുടർനടപടികളിലേക്ക് കടക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.

Related Stories