Skip to content
Kerala

“മത്സരിക്കാൻ വേണ്ടതെല്ലാം ചെയ്തിരുന്നു, വ്യാജ പ്രചാരണം നടത്തി” സീറ്റ് നിഷേധിച്ചതിൽ ജീവനൊടുക്കാൻ ശ്രമിച്ച ശാലിനി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച ബി.ജെ.പി. പ്രവർത്തക ശാലിനി കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. താൻ മത്സരിക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു എന്നും എന്നാൽ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തി എന്നുമാണ് ശാലിനിയുടെ പ്ര

N

News Desk

Published on: 16 Nov 2025, 12:38 pm

“മത്സരിക്കാൻ വേണ്ടതെല്ലാം ചെയ്തിരുന്നു, വ്യാജ പ്രചാരണം നടത്തി” സീറ്റ് നിഷേധിച്ചതിൽ ജീവനൊടുക്കാൻ ശ്രമിച്ച ശാലിനി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച ബി.ജെ.പി. പ്രവർത്തക ശാലിനി കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. താൻ മത്സരിക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു എന്നും എന്നാൽ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തി എന്നുമാണ് ശാലിനിയുടെ പ്രധാന ആരോപണം.

പാർട്ടി അനുകൂലമായി നിന്നു

താൻ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നുവെന്നും അതിനായുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നുവെന്നും ശാലിനി വ്യക്തമാക്കി. പാർട്ടി തനിക്ക് അനുകൂലമായിട്ടാണ് നിൽക്കുന്നതെന്നും, എന്നാൽ ചില ആളുകൾ മനഃപൂർവം വ്യാജ പ്രചാരണങ്ങൾ നടത്തി എന്നും യുവതി ആരോപിച്ചു.

തുടരുന്ന ആത്മഹത്യാശ്രമ വിവാദങ്ങൾ

തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ ആത്മഹത്യാശ്രമം നടത്തുന്നത് ഇത് രണ്ടാമത്തെ സംഭവമാണ്. തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആർ.എസ്.എസ്. പ്രവർത്തകനായ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയതിന് പിന്നാലെയാണ് നെടുമങ്ങാട്ടെ മഹിളാ മോർച്ചാ നേതാവായ ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചത്.

Related Stories