“ബിജെപിയുടേത് ശുദ്ധ ഇരട്ടത്താപ്പ്, ലക്ഷ്യം ന്യൂനപക്ഷങ്ങളെ തകർക്കൽ”; എഫ്‌സിആർഎ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ (Foreign Contribution Regulation Act) നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രംഗത്തെത്തി. പുതിയ നിയമ ഭേദഗതികൾ സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണെന്നും ഇത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേ

കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ (Foreign Contribution Regulation Act) നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രംഗത്തെത്തി. പുതിയ നിയമ ഭേദഗതികൾ സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണെന്നും ഇത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തിൽ ഇരട്ടത്താപ്പുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമ ഭേദഗതി ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ബാധിക്കുമെങ്കിലും, ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങൾ കൃത്യമായി പാലിച്ചാണ് സഭ പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി സഭയെ ശ്വാസം മുട്ടിക്കുന്ന രീതിയിലാണെന്നും, സഭകൾ നൽകിവരുന്ന വലിയ സാമൂഹിക സേവനങ്ങളെ ഭരണകൂടം വിസ്മരിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ കേന്ദ്രത്തിന് മാറ്റമുണ്ടാകുന്നുണ്ടോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
വിശ്വാസികൾ നൽകുന്ന നേർച്ചപ്പണത്തെ സംശയത്തോടെ വീക്ഷിക്കുന്നത് ശരിയല്ലെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. സഭയുടെ മിഷൻ പ്രവർത്തനങ്ങളെയും കാരുണ്യ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ സങ്കടകരമാണ്. സഭാ മക്കൾ നൽകുന്ന സംഭാവനകളെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതിനോടുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ഇത്തരം നിയന്ത്രണങ്ങൾ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തുന്ന സേവനങ്ങളെ ബാധിക്കുമെന്നും സഭാധ്യക്ഷൻ കൂട്ടിച്ചേർത്തു.
മലങ്കര സഭയുടെ മൂന്ന് പ്രധാന അക്കൗണ്ടുകൾ ഇതിനകം മരവിപ്പിക്കപ്പെട്ടതായി സഭാധ്യക്ഷൻ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച എല്ലാ രേഖകളും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് കൈമാറിയെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിന്റെ കൃത്യമായ കാരണം അധികൃതർ വ്യക്തമാക്കുന്നില്ല. സഭ നേരിടുന്ന ഈ പ്രതിസന്ധികൾ കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
