Skip to content
Kerala

‘ബിഷപ്പുമാരെ ചാക്കിട്ട് ബിജെപി മുസ്ലിം വിരോധം ആളിക്കത്തിച്ചു’ സഭാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫാ. പോള്‍ തേലക്കാട്ട്

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അപകടം തിരിച്ചറിയാതെ പോയ ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. ചില ബിഷപ്പുമാരെത്തന്നെ സ്വാധീനിച്ച് ക്രൈസ്തവ സമൂഹത്തില്‍ മുസ്ലിം വിരോധം കുത്തിവെക്കുക എന്ന അപകടകരമായ തന്ത്രമാണ് ബിജെപി പയറ്റിയതെന്ന് അദ്ദേ

N

News Desk

Published on: 1 Aug 2025, 10:22 am

‘ബിഷപ്പുമാരെ ചാക്കിട്ട് ബിജെപി മുസ്ലിം വിരോധം ആളിക്കത്തിച്ചു’ സഭാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫാ. പോള്‍ തേലക്കാട്ട്

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അപകടം തിരിച്ചറിയാതെ പോയ ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. ചില ബിഷപ്പുമാരെത്തന്നെ സ്വാധീനിച്ച് ക്രൈസ്തവ സമൂഹത്തില്‍ മുസ്ലിം വിരോധം കുത്തിവെക്കുക എന്ന അപകടകരമായ തന്ത്രമാണ് ബിജെപി പയറ്റിയതെന്ന് അദ്ദേഹം തുറന്നടിച്ചു.

‘ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെ പ്രസംഗിച്ചത് ഈ ബിഷപ്പുമാരാണ്. പ്രധാനമന്ത്രിയുടെ കേക്ക് മുറിച്ചു മധുരം പങ്കുവെച്ചവര്‍ക്ക്, ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലിട്ടപ്പോള്‍ അനീതിക്കെതിരെ ശബ്ദിക്കാന്‍ ധൈര്യമുണ്ടായില്ല’ അദ്ദേഹം കുറ്റപ്പെടുത്തി.

തൃശൂരിലെ കത്തോലിക്കര്‍ ആരെങ്കിലും പറയുന്നത് കേട്ട് കഴുതകളെപ്പോലെ പോയി വോട്ട് ചെയ്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങളെ ഒന്നാം ശത്രുവായി കാണിച്ച് ക്രിസ്ത്യാനികളെ കൂടെ നിര്‍ത്തുകയും, ശേഷം തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യമായ മനുസ്മൃതിയിലൂന്നിയ വര്‍ഗാധിപത്യം സ്ഥാപിക്കുകയുമാണ് സംഘപരിവാറിന്റെ അജണ്ട. വെള്ളം പതുക്കെ ചൂടാക്കി കൊല്ലുന്ന തന്ത്രമാണിത്. ഈ ചതിക്കുഴി തിരിച്ചറിയാനുള്ള വിവേകം സഭാ നേതൃത്വത്തിനും സമൂഹത്തിനും ഇല്ലാതെപോയത് വലിയ ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories