Skip to content
Kerala

ബംഗാളിൽ ബിജെപി മുന്നേറ്റം; വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്ന് മമത; പുറത്തുവരുന്നത് വ്യാജ കണക്കുകളെന്ന് ആരോപണം

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി വലിയ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. നിലവിൽ പുറത്തുവരുന്ന സീറ്റുകളുടെ എണ്ണം വ്യാജമാണെന്നും യഥാർത്ഥ വിവരങ്ങൾ ബിജെപിയു

N

News Desk

Published on: 4 May 2026, 2:20 pm

ബംഗാളിൽ ബിജെപി മുന്നേറ്റം; വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്ന് മമത; പുറത്തുവരുന്നത് വ്യാജ കണക്കുകളെന്ന് ആരോപണം

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി വലിയ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. നിലവിൽ പുറത്തുവരുന്ന സീറ്റുകളുടെ എണ്ണം വ്യാജമാണെന്നും യഥാർത്ഥ വിവരങ്ങൾ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും മറച്ചുവെക്കുകയാണെന്നും മമത ആരോപിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ വീഡിയോ ദൃശ്യത്തിലൂടെയാണ് മമതയുടെ പ്രതികരണം ഉണ്ടായത്. നൂറോളം സീറ്റുകളിൽ തൃണമൂൽ മുന്നിലാണെങ്കിലും അത് നിലവിലെ കണക്കുകളിൽ പ്രതിഫലിക്കുന്നില്ലെന്ന് മമത പറയുന്നു. എസ്‌ഐആറിന്റെ (SIR) പേരിൽ ബിജെപി വോട്ടുകൾ തട്ടിയെടുത്തുവെന്നും അവർ ആരോപിച്ചു. അതേസമയം, ഭവാനിപൂരിൽ ബിജെപി നേതാവ് സുവേന്ദു അധികാരി പിന്നിലാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ ബിജെപി 190-ലേറെ സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റം 93 സീറ്റുകളിലേക്ക് താഴ്ന്നിട്ടുണ്ട്. ഇടതുപാർട്ടികൾ മൂന്ന് സീറ്റിലും മറ്റുള്ളവർ രണ്ട് സീറ്റിലും നിലവിൽ മുന്നേറുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് സൂചന.

Related Stories