Skip to content
Kerala

ട്വന്റി 20-ക്ക് അമിത പ്രാധാന്യം: എറണാകുളം ജില്ലയിൽ ബിജെപി മൂന്നിടത്ത് മാത്രം; എൻഡിഎയിൽ തർക്കം മുറുകുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ട്വന്റി 20-ക്ക് അമിത പ്രാധാന്യം നൽകിയതിനെച്ചൊല്ലി എൻ.ഡി.എയിലും ബി.ജെ.പിയിലും കടുത്ത അതൃപ്തി. ജില്ലയിലെ 14 സീറ്റുകളിൽ ഒമ്പതിടത്തും ട്വന്റി 20 ആണ് മത്സരിക്കുന്നത്. അവശേഷിക്കുന്ന സീറ്റുകളിൽ മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് ബി.ഡി.ജെ.എസുമാണ് ജനവിധി തേടുന്നത്. എന

N

News Desk

Published on: 19 Mar 2026, 12:39 pm

ട്വന്റി 20-ക്ക് അമിത പ്രാധാന്യം: എറണാകുളം ജില്ലയിൽ ബിജെപി മൂന്നിടത്ത് മാത്രം; എൻഡിഎയിൽ തർക്കം മുറുകുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ട്വന്റി 20-ക്ക് അമിത പ്രാധാന്യം നൽകിയതിനെച്ചൊല്ലി എൻ.ഡി.എയിലും ബി.ജെ.പിയിലും കടുത്ത അതൃപ്തി. ജില്ലയിലെ 14 സീറ്റുകളിൽ ഒമ്പതിടത്തും ട്വന്റി 20 ആണ് മത്സരിക്കുന്നത്. അവശേഷിക്കുന്ന സീറ്റുകളിൽ മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് ബി.ഡി.ജെ.എസുമാണ് ജനവിധി തേടുന്നത്. എന്നാൽ, ബി.ജെ.പി മത്സരിക്കുന്ന ഇടങ്ങളിൽ പോലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ആലുവ, എറണാകുളം, കോതമംഗലം എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി നേരിട്ട് മത്സരിക്കുന്നത്. പറവൂരിലും കളമശ്ശേരിയിലും ബി.ഡി.ജെ.എസ് ആണ് സ്ഥാനാർത്ഥികളെ ഇറക്കുന്നത്. കഴിഞ്ഞ തവണ ജില്ലയിൽ എട്ട് സീറ്റുകളിൽ മത്സരിച്ച ട്വന്റി 20-ക്ക് ഇത്തവണ ഒമ്പത് സീറ്റുകൾ നൽകിയതാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. ജില്ലയ്ക്ക് പുറത്ത് തൃക്കരിപ്പൂർ, ഇരിക്കൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, തൊടുപുഴ, ഏറ്റുമാനൂർ, റാന്നി, പത്തനാപുരം, പുനലൂർ, കോവളം എന്നീ 10 സീറ്റുകൾ കൂടി ഇത്തവണ ട്വന്റി 20-ക്ക് വിട്ടുനൽകിയിട്ടുണ്ട്.

ബി.ജെ.പി മുൻസിപ്പാലിറ്റി ഭരിക്കുന്ന തൃപ്പൂണിത്തുറയിൽ പാർട്ടിക്ക് സ്ഥാനാർത്ഥി ഇല്ലാതായത് വലിയ വിവാദമായിരിക്കുകയാണ്. ഇവിടെ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് എത്തിയത്. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരാണ് ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സ്വന്തം ശക്തികേന്ദ്രങ്ങളിൽ പോലും സീറ്റ് വിട്ടുനൽകിയതിലൂടെ പാർട്ടി വോട്ടുകൾ ചോരുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം പ്രവർത്തകർ.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിലെ കാലതാമസവും സീറ്റ് വിഭജനത്തിലെ അപാകതകളും വരും ദിവസങ്ങളിൽ ബി.ജെ.പിക്കുള്ളിൽ കൂടുതൽ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ വഴി പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.

Related Stories