ജോൺ ബ്രിട്ടാസിനെതിരെ ബിജെപി എംപി സുഷ്മിത ദേവ് ‘ലുങ്കിവാല’ പരാമർശം, രാജ്യസഭയിൽ വൻ ബഹളം, സഭ നിർത്തിവെച്ചു
പാർലമെന്റ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി എംപി സുഷ്മിത ദേവിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇടത് അംഗങ്ങൾ. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബ്രിട്ടാസ് സംസാരിക്കുന്ന സമയത്താണ് സുഷ്മിത ദേവ് അപമാ

പാർലമെന്റ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി എംപി സുഷ്മിത ദേവിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇടത് അംഗങ്ങൾ. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബ്രിട്ടാസ് സംസാരിക്കുന്ന സമയത്താണ് സുഷ്മിത ദേവ് അപമാനകരമായ പരാമർശം നടത്തിയത്. ബ്രിട്ടാസിന് തൊട്ടുപിന്നിലെ ഇരിപ്പിടത്തിലെത്തി ഇവർ പലതവണ ‘ലുങ്കിവാല’ എന്ന് വിളിച്ചെന്നാണ് ലഭിക്കുന്ന ആരോപണം.
തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ നേതാവാണ് സുഷ്മിത ദേവ്. സംഭവത്തെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധമുയർത്തിയതോടെ സഭയിൽ കടുത്ത അനിശ്ചിതത്വം ഉടലെടുത്തു. ആരോപണവിധേയയായ സുഷ്മിത ദേവിനെതിരെ രാജ്യസഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
പാർലമെന്റിൽ പ്രതിഷേധം കനത്തതോടെ ബിജെപി എംപിയെ പ്രതിരോധിക്കാനായി കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെ.പി നഡ്ഡ എന്നിവർ നേരിട്ട് രംഗത്തെത്തി. തങ്ങൾക്ക് എതിരായ ആരോപണത്തിൽ വിശദീകരണം നൽകാൻ സുഷ്മിത ദേവിന് അവസരം നൽകണമെന്ന് കേന്ദ്രമന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും രാജ്യസഭാ അധ്യക്ഷൻ അത് അനുവദിച്ചില്ല.
തുടർന്ന് പ്രതിപക്ഷ എംപിമാരുടെ ബഹളവും പ്രതിഷേധവും നിയന്ത്രണാതീതമായതോടെ സഭാ നടപടികൾ നിർത്തിവെക്കാൻ അധ്യക്ഷൻ നിർബന്ധിതനായി. ഉച്ചയ്ക്ക് ശേഷം രണ്ട് മണിവരെയാണ് രാജ്യസഭ താത്കാലികമായി പിരിഞ്ഞത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
