Skip to content
Kerala

പിണറായി ഭരണത്തിന് വീഴ്ചയുണ്ടായി, സ്വന്തം ആളുകൾ പോലും വോട്ട് ചെയ്തില്ല; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

രണ്ടാം പിണറായി സർക്കാരിനും എൽഡിഎഫിനും ഗുരുതര വീഴ്ച സംഭവിച്ചതായി പരസ്യമായി തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും വേണ്ടത്ര പരിഗണിക്കുന്നതിൽ സർക്കാരിന് വലിയ തോതിൽ വീഴ്ചയുണ്ടായെന്നും, അതുകൊണ്ടാണ് ഇടത് മുന്നണിയുടെ പരമ്പരാഗത വോട്ടർമാർ പോലും ഇത്ത

N

News Desk

Published on: 18 Sept 2026, 5:48 pm

പിണറായി ഭരണത്തിന് വീഴ്ചയുണ്ടായി, സ്വന്തം ആളുകൾ പോലും വോട്ട് ചെയ്തില്ല; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

രണ്ടാം പിണറായി സർക്കാരിനും എൽഡിഎഫിനും ഗുരുതര വീഴ്ച സംഭവിച്ചതായി പരസ്യമായി തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും വേണ്ടത്ര പരിഗണിക്കുന്നതിൽ സർക്കാരിന് വലിയ തോതിൽ വീഴ്ചയുണ്ടായെന്നും, അതുകൊണ്ടാണ് ഇടത് മുന്നണിയുടെ പരമ്പരാഗത വോട്ടർമാർ പോലും ഇത്തവണ വോട്ട് ചെയ്യാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഞ്ചു കൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ലെന്ന വികാരം ജനങ്ങൾക്കിടയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തെറ്റുകൾ ശരിയാക്കാമെന്ന് വെറുതെ പറഞ്ഞാൽ പോരാ, അത് പ്രവൃത്തിയിലൂടെ ചെയ്തു കാണിക്കണമെന്നും ആവശ്യപ്പെട്ടു. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ ഇടത് കോട്ടകളിൽ എൽഡിഎഫ് തോൽക്കാൻ പാടില്ലാത്തതായിരുന്നു. തോൽവിയെക്കുറിച്ച് പഠിക്കുമ്പോൾ നമ്മുടെ സഖാക്കളെ വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ എന്ന ചോദ്യം സ്വയം ചോദിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിലെ പരമ്പരാഗത കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിൽ പിണറായി സർക്കാരിന് വീഴ്ചയുണ്ടായെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. ബാറുകൾക്ക് വെറും 50 മീറ്റർ ദൂരപരിധിയും എന്നാൽ കള്ള് ഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിധിയും നിശ്ചയിച്ചത് എന്ത് ന്യായമാണെന്ന് അദ്ദേഹം ചോദിച്ചു. ഇതിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. സതീശന്റെ ഇപ്പോഴത്തെ പ്രവർത്തികൾ കണ്ടാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജീവിച്ചിരിപ്പുണ്ടെങ്കിൽ ചൂലെടുത്ത് അടിച്ചേനെയെന്നും നെഹ്റുവിയൻ ആശയങ്ങൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിലും മുന്നണിയിലും സമഗ്രമായ തിരുത്തൽ നടപടികൾ വേണമെന്ന ശക്തമായ നിലപാടിലാണ് സിപിഐ. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകലാനുണ്ടായ യഥാർത്ഥ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും, തെറ്റുകൾ കൃത്യമായി തിരുത്തി മുന്നോട്ട് പോയാൽ മാത്രമേ ജനവിശ്വാസം തിരിച്ചെടുക്കാൻ സാധിക്കൂവെന്നും ബിനോയ് വിശ്വം വ്യക്തമാക്കുന്നു.

Related Stories