Skip to content
Kerala

‘ഞാന്‍ എല്ലാത്തിനും വലുതാണെന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആര്‍ക്കും ഭൂഷണമല്ല’ കുറിപ്പുമായി ബിനീഷ കോടിയേരി

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമമായി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനീഷ് കോടിയേരി രംഗത്ത്. പത്തുവര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് വന്‍ വിജയം നേടിയ വേളയില്‍, ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചിത്രം സഹിതമാണ് പിണറായിക്ക

N

News Desk

Published on: 4 May 2026, 7:00 pm

‘ഞാന്‍ എല്ലാത്തിനും വലുതാണെന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആര്‍ക്കും ഭൂഷണമല്ല’ കുറിപ്പുമായി ബിനീഷ കോടിയേരി

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമമായി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനീഷ് കോടിയേരി രംഗത്ത്. പത്തുവര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് വന്‍ വിജയം നേടിയ വേളയില്‍, ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചിത്രം സഹിതമാണ് പിണറായിക്കെതിരെ ബിനീഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഞാന്‍ എല്ലാത്തിനും വലുതാണെന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആര്‍ക്കും ഭൂഷണമല്ല’ എന്നാണ് ബിനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

‘പാര്‍ട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാര്‍ട്ടി സെക്രട്ടറിയെ കിട്ടില്ല.
ചില നഷ്ടങ്ങള്‍ നികത്താനാവില്ല”.
സഖാക്കള്‍ ഇപ്പോള്‍ പങ്കുവെച്ച ഒരു വാചകമാണ്..

”ഞാന്‍” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തില്‍ ആര്‍ക്കും ഭൂഷണമല്ല.
ഇത് പാര്‍ട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകള്‍ക്കെതിരെ ഉള്ളതാണ് , പരമ്പരാഗതമായി പാര്‍ട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളില്‍ പോലും വോട്ടുകള്‍ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകള്‍ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ് . അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം ; അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത്.
ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാം ആയി തോറ്റാല്‍ എല്ലാം പോയി എന്നതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രീതി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നിരാശയോ,
വിജയിച്ചാല്‍ അമിതാഹ്‌ളാദമോ
കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഉണ്ടാകാറില്ല, ഉണ്ടാകാന്‍ പാടില്ല.

കാരണം, തിരഞ്ഞെടുപ്പ്
അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരവും പോലെ തന്നെയാണ്.
കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക്
അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്,
വിനയത്തോടെ ജനവിധി അംഗീകരിച്ച് നമുക്ക് മുന്നോട്ട് പോകാം ; ജനങ്ങള്‍ക്കൊപ്പം നിന്ന് തെറ്റുകള്‍ തിരുത്തി നമ്മള്‍ മുന്നോട്ട് പോകും.
ജനങ്ങള്‍ക്കൊപ്പം നിന്ന് നമ്മള്‍ തിരിച്ചു വരും
സഖാക്കളെ മുന്നോട്ട്

Related Stories