വംശഹത്യ നടത്തുന്ന ഇസ്രയേലിനായി ന്യായം തിരയുന്നത് അശ്ലീലം’ അമേരിക്കയില്‍ പോയി നിലപാട് പറഞ്ഞ് അഭിലാഷ് മോഹന്‍
ഗസ്സയില്‍ നിസ്സഹായരായ മനുഷ്യരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊന്നൊടുക്കുന്ന, വംശഹത്യ നടത്തുന്ന ഇസ്രയേലിന്റെ ഭാഗത്ത് ന്യായം തിരയുന്നത് തന്നെ അശ്ലീലമാണെന്ന് മാധ്യമപ്രവര്ത്തകന് അഭിലാഷ് മോഹന്‍. ഹോളോകോസ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ നരകീയമായ വംശഹത്യയാണ് ഗസ്സയില്‍ നടക്കുന്നതെന്നും, അങ്ങനെയൊരു ഭരണകൂട

ഗസ്സയില്‍ നിസ്സഹായരായ മനുഷ്യരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊന്നൊടുക്കുന്ന, വംശഹത്യ നടത്തുന്ന ഇസ്രയേലിന്റെ ഭാഗത്ത് ന്യായം തിരയുന്നത് തന്നെ അശ്ലീലമാണെന്ന് മാധ്യമപ്രവര്ത്തകന് അഭിലാഷ് മോഹന്‍. ഹോളോകോസ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ നരകീയമായ വംശഹത്യയാണ് ഗസ്സയില്‍ നടക്കുന്നതെന്നും, അങ്ങനെയൊരു ഭരണകൂടത്തിന്റെ ഭാഗത്ത് എങ്ങനെയാണ് നീതിയുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
എസ്സെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ യു.എസില്‍ വെച്ച് ടോമി സെബാസ്റ്റ്യനുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇസ്രയേല്‍ – ഫലസ്തീന്; നീതി ആരുടെ ഭാഗത്ത്’ എന്ന സംവാദ വിഷയത്തിന്റെ തലക്കെട്ടില്‍ തന്നെ അനീതിയുണ്ടെന്നും അഭിലാഷ് മോഹന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 21 മാസം കൊണ്ട് ഗസ്സയില്‍ 60,000-ത്തിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും എത്രയോ അധികം മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ‘ദി ഇക്കണോമിസ്റ്റ്’ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കണക്കനുസരിച്ച് 18,500 കുഞ്ഞുങ്ങളാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. അതില്‍ 936 കുഞ്ഞുങ്ങള്‍ ഒരു വയസ്സ് പോലും തികയാത്തവരാണ്. പാല്‍മണം മാറാത്ത കുഞ്ഞുങ്ങളെ കൊല്ലുന്ന ഒരു രാഷ്ട്രത്തിനൊപ്പം എന്ത് നീതിയാണ് ഉണ്ടാവുക?’ അഭിലാഷ് ചോദിച്ചു.
വിശപ്പ് ഒരു യുദ്ധതന്ത്രമാക്കിയതിനാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അതിനാല്‍, ഇസ്രയേലിന്റെ പ്രധാനമന്ത്രി ഒരു ക്രിമിനലാണെന്നും അഭിലാഷ് മോഹന്‍ കൂട്ടിച്ചേര്‍ത്തു
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
