ബിഗ് ടിവിയിൽ ബിഗ് പ്രതിസന്ധി, ബ്യൂറോകൾ പൂട്ടിത്തുടങ്ങി: ജീവനക്കാർ ആശങ്കയിൽ
തിരുവനന്തപുരം: വലിയ അവകാശ വാദങ്ങളുമായെത്തിയ ബിഗ് ടിവിയുടെ പ്രവർത്തനം തുടക്കത്തിലെ തന്നെ പാളിയതായാണ് റിപ്പോർട്ട്, മറ്റൊരു ചാനലിന്റെ ഈച്ചക്കോപ്പിയെന്ന വിമർശനവും കല്ലുകടിയായി. അത് ചാനലിന്റെ മാർക്കങ്ങിനെ കാര്യമായി ബാധിക്കുകയുണ്ടായി. ചിലവ് ചുരുക്കലിന്റെ ഭാഗമായി അപ്രധാന ബ്യൂറോകൾ അടച്ചുപൂട്ടാൻ മാനേജ്മെന്റ്

തിരുവനന്തപുരം: വലിയ അവകാശ വാദങ്ങളുമായെത്തിയ ബിഗ് ടിവിയുടെ പ്രവർത്തനം തുടക്കത്തിലെ തന്നെ പാളിയതായാണ് റിപ്പോർട്ട്, മറ്റൊരു ചാനലിന്റെ ഈച്ചക്കോപ്പിയെന്ന വിമർശനവും കല്ലുകടിയായി. അത് ചാനലിന്റെ മാർക്കങ്ങിനെ കാര്യമായി ബാധിക്കുകയുണ്ടായി.
ചിലവ് ചുരുക്കലിന്റെ ഭാഗമായി അപ്രധാന ബ്യൂറോകൾ അടച്ചുപൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചതായാണ് വിവരം. അതിന്റെ ഭാഗമായി കാസർകോട് ബ്യൂറോ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കാലത്ത് നിയോഗിച്ച റിപ്പോർട്ടർ പ്രസാദിനെ ഡസ്കിലേക്ക് തിരിച്ചുവിളിച്ചു. അന്വേഷണ വിഭാഗം തലവനായാണ് പ്രസാദിനെ ചാനലിൽ നിയമിച്ചത്. എന്നാൽ അതിന് വേണ്ടി വൻ തുക മുടക്കാനാവില്ലെന്ന് വന്നതോടെ അന്വേഷണ സംഘം എന്ന പദ്ധതി ഉപേക്ഷിച്ചു.കാസർകോട് റിപ്പോർട്ടറെ പിൻവലിച്ചശേഷം കാമറാമാനെ കണ്ണൂർ ജില്ലയിലേക്ക് മാറ്റി. എന്നാൽ കണ്ണൂരിലേക്ക് പോകാൻ ഈ കാറാമാൻ തയാറായിട്ടില്ല. കാസർകോടുണ്ടായിരുന്ന വാഹനം ഓട്ടം അവസാനിപ്പിക്കയും ചെയ്തു.
ഇതിനിടെയാണ് വാടക കുടിശ്ശികയായതോടെ വാടകക്കാർ കാമറകൾ തിരിച്ചെടുത്തത്. സോണിയുടെ 10 കാമറകളാണ് വാടകക്ക് നൽകിയ കമ്പനി തന്നെ തിരിച്ചെടുത്ത് കൊണ്ടുപോയത്.
ഇതോടെ പല ജില്ലകളിലെയും റിപ്പോർട്ടിങ്ങും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പ്രവർത്തനം ആരംഭിച്ച് 3 മാസം തികയുന്നിനിടെ രണ്ട് മാസത്തെ വാടകപോലും കുടിശ്ശികയായത് അതീവ ഗൗരവമേറിയ അപായ സൂചനയാണ്. ഇത്തരം പ്രതിസന്ധികളെ തുടർന്ന് ചാനൽ പ്രവർത്തനം നർത്തിയേക്കുമെന്ന ആശങ്ക ജീവനക്കാർക്കിടയിൽ അതിശക്തമാണ്. പലരും സ്ഥാപനം മാറാനായി മറ്റുചാനലുകളുമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുമുണ്ട്.
സുജയ പാർവതിയെ എഡിറ്ററായി നിയമിച്ചതോടെത്തന്നെ ചാനലിലെ മുതിർന്ന ജേണലിസ്റ്റുകളും കൊള്ളാവുന്ന ജേണലിസ്റ്റുകളും ചാനലിൽ അധികകാലം തുടരാനാവില്ലെന്ന അവസ്ഥയിലായിരുന്നു. അവരാണ്. പെട്ടെന്ന് തന്നെ ചാനൽ മാറാമെന്ന ആലോചന ആരംഭിച്ചിരിക്കുന്നത്. ചാനൽ പ്രതിസന്ധിയലാണെന്ന വിവരം പുറത്തുവരുന്നതിന് മുന്പ് മറ്റൊരിടം കണ്ടെത്തിയില്ലെങ്കിൽ ശന്പളം കുറയുമെന്ന ഭയവും ഇർക്കുണ്ട്. അതേസമയം ഇന്ഡസ്ട്രി സ്റ്റാന്റേഡിന് വിരുദ്ധമായി അവിശ്വനസീനമായ പാക്കേജ് ലഭിച്ചവർ, മറ്റൊരിടത്തേക്ക് മാറുന്നതുപോലും ആലോചിക്കാനാവാത്ത അവസ്ഥയിലാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
