‘നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിഗ് ടിവിയും അപർണ കുറുപ്പും, വീഡിയോ നീക്കം ചെയ്തു
ബിഗ് ടിവി ചാനലിലെ ‘ബിഗ് ഡയലോഗ്’ ചർച്ചയിൽ മുസ്‌ലിം സമുദായത്തെയും ഇസ്‌ലാമിക വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ അവതാരക അപർണ കുറുപ്പും ബിഗ് ടിവിയും മാപ്പ് പറഞ്ഞു. വിവാദമായ ചർച്ചാ വീഡിയോയുടെ പേരിൽ ജനരോഷവും പ്രതിഷേധവും കനത്തതോടെയാണ് ചാനൽ മാനേജ്‌മെന്റും അവതാരകയും നിരുപാധ

ബിഗ് ടിവി ചാനലിലെ ‘ബിഗ് ഡയലോഗ്’ ചർച്ചയിൽ മുസ്‌ലിം സമുദായത്തെയും ഇസ്‌ലാമിക വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ അവതാരക അപർണ കുറുപ്പും ബിഗ് ടിവിയും മാപ്പ് പറഞ്ഞു. വിവാദമായ ചർച്ചാ വീഡിയോയുടെ പേരിൽ ജനരോഷവും പ്രതിഷേധവും കനത്തതോടെയാണ് ചാനൽ മാനേജ്‌മെന്റും അവതാരകയും നിരുപാധികം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇതിനൊപ്പം ബിഗ് ടിവിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നെല്ലാം പ്രസ്തുത വീഡിയോ പൂർണ്ണമായും നീക്കം ചെയ്തതായും ചാനൽ അറിയിച്ചു.
സ്ത്രീകളോടുള്ള ലിംഗവിവേചനത്തിനെതിരെ എന്ന പേരിൽ നടത്തിയ ചർച്ചയിലെ ചില പരാമർശങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് അപർണ കുറുപ്പിന്‍റെ പേരില്‍ പുറത്തുവന്ന മാപ്പപേക്ഷാ കുറിപ്പിൽ വ്യക്തമാക്കി. പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. ഏത് മതത്തിലായാലും സ്ത്രീകൾക്ക് തുല്യപദവിയും സാമൂഹ്യനീതിയും വേണമെന്ന ആവശ്യം ഉയർത്തിപ്പിടിക്കുമ്പോഴും, വിവാദ വീഡിയോ സമൂഹത്തിൽ തെറ്റിദ്ധാരണാജനകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതെന്നും അവതാരക വ്യക്തമാക്കി.
ബിഗ് ടിവിയിൽ അപർണ കുറുപ്പ് നയിച്ച ചർച്ചയ്ക്കിടെ ഇസ്‌ലാമിക പ്രമാണങ്ങളെയും വിശ്വാസങ്ങളെയും തെറ്റായി ചിത്രീകരിക്കുകയും വസ്‌തുതാവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചത്. “അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ?” എന്ന തലക്കെട്ടോടെ നൽകിയ വാർത്താ ഫൂട്ടേജുകളും പോസ്റ്ററുകളും കടുത്ത സ്ത്രീവിരുദ്ധതയും ഇസ്‌ലാമോഫോബിയയും പരത്തുന്നതാണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളുടെ വാദങ്ങളെ തടസ്സപ്പെടുത്തി ഏകപക്ഷീയമായി അധിക്ഷേപങ്ങൾ അടിച്ചേൽപ്പിക്കാനാണ് അവതാരക മുതിർന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു.
ചാനലിന്റെയും അവതാരകയുടെയും അനാവശ്യ പരാമർശങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. മാധ്യമധർമ്മത്തിന് നിരക്കാത്ത രീതിയിൽ അസത്യങ്ങളും വെറുപ്പും പ്രചരിപ്പിച്ച ചാനലിനും അവതാരകയ്ക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതോടെയാണ് ഔദ്യോഗികമായി മാപ്പ് പറഞ്ഞ് വീഡിയോ പിൻവലിക്കാൻ ബിഗ് ടിവി നിർബന്ധിതരായത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
